News n Views

വായനയ്ക്ക് 14,000, യാത്രാ ബത്ത 19,000,ആകെ ശമ്പളം ഒരു ലക്ഷത്തിലേറെ; സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പുതിയ നിയമനം 

THE CUE

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു ലക്ഷം രൂപയിലേറെ ശമ്പളത്തില്‍ പുതിയ നിയമനം. സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസര്‍ എന്ന തസ്തികയില്‍ ഹൈക്കോടതി അഭിഭാഷകനായ എ വേലപ്പന്‍നായരെയാണ് നിയമിച്ചിരിക്കുന്നത്. 1.10000 രൂപയാണ് ശമ്പളം. ഇതുസംബന്ധിച്ച് ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. കൊച്ചിയിലെ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം. ഇതിനായി എജി ഓഫീസില്‍ പ്രത്യേക മുറി സജ്ജീകരിക്കാനും തീരുമാനമായി. വേതനം-76,000, ടെലിഫോണ്‍ ഇന്റര്‍നെറ്റ് ബത്ത - 1000 യാത്രാ ബത്ത 19,000 ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കും പുസ്തങ്ങള്‍ക്കുമുള്ള ബത്ത 14,000, എന്നിങ്ങനെയാണ് ആകെ ഒരു ലക്ഷത്തി പതിനായിരം രൂപ ശമ്പളം.

കഴിഞ്ഞമാസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറുടെ സേവന വേതന വ്യവസ്ഥകളാണ് ഈ തസ്തികയില്‍ നിശ്ചയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ കക്ഷിയാകുന്ന കേസുകളുടെ മേല്‍നോട്ടമാണ് ചുമതല. എന്നാല്‍ മുഖ്യമന്ത്രിക്ക് നിയമോപദേഷ്ടാവുണ്ടെന്നിരിക്കെയാണ് പുതിയ നിയമനം. കൂടാതെ കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ഒപ്പം മഴക്കെടുതിയുമായതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.

സിപിഎം നേതാവും മുന്‍ എംപിയുമായ എ സമ്പത്തിനെ സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത് വിവാദമായതിന് പിന്നാലെയാണ് പുതിയ നിയമനം. ക്യാബിനറ്റ് റാങ്കോടെയായിരുന്നു നിയമനം. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് പദവിയെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷം കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സമ്പത്ത് പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ് എംപിമാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT