News n Views

‘ഐഎഎസുകാര്‍ ദൈവമല്ല, വെള്ളമടിച്ച് വണ്ടിയോടിക്കുന്ന മണ്ടന്‍മാര്‍’; പരിഹസിച്ച് മന്ത്രി ജി സുധാകരന്‍ 

THE CUE

ഐഎഎസുകാര്‍ ദൈവമല്ല, മനുഷ്യര്‍ തന്നെയാണെന്ന് പരിഹസിച്ച് മന്ത്രി ജി സുധാകരന്‍. രാത്രിയില്‍ വെള്ളമടിച്ച് വണ്ടിയോടിക്കുന്ന മണ്ടന്‍മാരാണ് ഇവര്‍. ശ്രീറാം വെങ്കിട്ടരാമനെ പോലുള്ളവര്‍ സംസ്ഥാനത്ത് ഇനിയുമുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു. ഐഎഎസ് കിട്ടുന്നത് കൊണ്ടുമാത്രം ആരും നന്നാകില്ല. അതൊരു മത്സര പരീക്ഷ മാത്രമാണെന്നും ജി സുധാകരന്‍ ആലപ്പുഴയില്‍ പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കി മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയതിലാണ് ജി സുധാകരന്റെ പ്രതികരണം.

ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു ദാരുണമായ സംഭവം. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സര്‍വേ ഡയറക്ടറായ ശ്രീറാമിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വഫയുടെ കാറാണ് ശ്രീറാം മദ്യലഹരിയില്‍ അമിത വേഗതയില്‍ ഓടിച്ചത്.

ഔദ്യോഗികാവശ്യം കഴിഞ്ഞ് കൊല്ലത്തുനിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തി വീട്ടിലേക്ക് മടങ്ങുകയായിരുന്നു കെ എം ബഷീര്‍. സുഹൃത്തിന്റെ ഫോണ്‍ കോള്‍ വന്നപ്പോള്‍ പബ്ലിക് ഓഫീസിന് മുന്നില്‍ ഒതുക്കിയപ്പോഴാണ് ശ്രീറാം ഓടിച്ച കാര്‍ ഇടിച്ച് തെറിപ്പിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീറാം റിമാന്‍ഡിലാണ്. വിദേശത്ത് പഠനം പൂര്‍ത്തിയാക്കിയെത്തി സര്‍വീസില്‍ തിരികെ കയറുന്നതിന്റെ ഭാഗമായി പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപടകമുണ്ടാക്കിയത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT