News n Views

രാജ്യത്ത് ഉള്ളി പ്രതിസന്ധി; ഒരു കിലോ ഉള്ളിക്ക് വേണ്ടി മതില്‍ ചാടിയും ഗേറ്റ് തകര്‍ത്തും വീട്ടമ്മമാര്‍

THE CUE

സവാള വില കുതിച്ചുയരവെ ഉള്ളി ആദായ വില്‍പന നടത്തുന്ന സ്ഥാപനങ്ങളില്‍ തിക്കും തിരക്കും. ആന്ധപ്രദേശിലെ വിസിയാനഗരത്തില്‍ സബ്‌സിഡി നിരക്കില്‍ ഉള്ളി വാങ്ങാനെത്തിയ വീട്ടമ്മമാര്‍ മതില്‍ ചാടിക്കടക്കുന്നതിന്റേയും ഗേറ്റ് തകര്‍ത്ത് അകത്തുകയറുന്നതിന്റേയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലെത്തി. ആന്ധ്ര പ്രദേശ് കൃഷിവകുപ്പ് ഉള്ളി ഉല്‍പാദിപ്പിച്ച് വിപണനം നടത്തുന്ന വില്‍പന കേന്ദ്രത്തിലെ തിക്കിലും തിരക്കിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. 25 രൂപയ്ക്ക് ഉള്ളിവാങ്ങാനെത്തിയ വൃദ്ധന്‍ ആളുകള്‍ ഇരച്ചുകയറുന്ന തിരക്കില്‍ മറിഞ്ഞു വീഴുന്നത് ദൃശ്യങ്ങളിലുണ്ട്. ഒരാള്‍ക്ക് ഒരു ദിവസം ഒരു കിലോ ഉള്ളി മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ എന്ന് ആന്ധ്ര സര്‍ക്കാര്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ കൃഷിയിടത്തിന് സമീപത്ത് വിളവെടുത്ത് വെച്ചിരുന്ന ഉള്ളി മോഷണം പോയി. ഇപ്പോഴത്തെ വിപണി വിലയനുസരിച്ച് 50,000 രൂപ വിലവരുന്ന സവാളയാണ് മോഷ്ടിക്കപ്പെട്ടത്.

ഉള്ളിവില സാധാരണക്കാരനെ പൊളളിക്കുമ്പോള്‍ ലോക്സഭയില്‍ നിഷേധ പ്രതികരണം നടത്തിയ ധനമന്ത്രി നിര്‍മല സീതാരാമനെതിരെ രൂക്ഷ വിമര്‍ശനമാണുയരുന്നത്. താന്‍ അധികം ഉള്ളിയും വെളുത്തുള്ളിയും കഴിക്കാറില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഉള്ളിയും വെളുത്തുള്ളിയും അധികം ഉപയോഗിക്കുന്ന കുടുംബത്തില്‍ നിന്നല്ല വരുന്നത്. അതുകൊണ്ട് വിഷമിക്കേണ്ട കാര്യമില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ധനമന്ത്രിയുടെ പ്രതികരണത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം രംഗത്തെത്തി.

ധനമന്ത്രി പറയുന്നു അവര്‍ ഉള്ളി കഴിക്കില്ലെന്ന്. പിന്നെ എന്താണ് അവര്‍ കഴിക്കുന്നത്? അവക്കാഡോയാണോ അവര്‍ ആഹാരമാക്കുന്നത്.
പി ചിദംബരം

നിലവില്‍ 80 മുതല്‍ 160 രൂപ വരെയാണ് രാജ്യത്ത് ഉള്ളിവില.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT