News n Views

‘പാര്‍ട്ടി കൂടെയുണ്ടെന്നാണ് പ്രതീക്ഷ’; സര്‍ക്കാര്‍ ഒപ്പമുണ്ടോയെന്ന് അറിയില്ലെന്ന് അലന്‍

THE CUE

സിപിഐഎം കൂടെയുണ്ടെന്നാണ് പ്രതീക്ഷയെന്ന് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥി അലന്‍ ശുഹൈബ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് സ്വാഭാവിക നടപടി മാത്രമാണ്. താഹയും താനും നിരപരാധികളാണ്. പൊലീസ് കള്ളക്കേസില്‍ കുടുക്കിയതാണ്. സര്‍ക്കാര്‍ ഒപ്പുണ്ടോയെന്ന് അറിയില്ലെന്നും അലന്‍ പറഞ്ഞു. കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനായി ജയിലിന് പുറത്ത് എത്തിച്ചപ്പോഴാണ് അലന്‍ ശബ്ദമുയര്‍ത്തി മാധ്യമങ്ങളോട് പ്രതികരിച്ചത്.

യുഎപിഎക്ക് എതിരായി രാഷ്ട്രീയ ഭേദമന്യെ എല്ലാവരും ഒന്നിക്കേണ്ടതുണ്ട്. ഞങ്ങള്‍ കുറ്റം സമ്മതിച്ചിട്ടില്ല. ഞങ്ങളുടെ കൈയില്‍ നിന്നും ഒന്നും കണ്ടെത്തിയിട്ടില്ല.
അലന്‍ ശുഹൈബ്
പനി ബാധിച്ച് ആശുപത്രിയിലായതിനാല്‍ താഹയെ കോടതിയില്‍ ഹാജരാക്കിയില്ല. താഹയെ പൊലീസ് മര്‍ദ്ദിച്ചെന്ന് അഭിഭാഷകര്‍ പറഞ്ഞിരുന്നു.

കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി അലനേയും താഹയേയും കസ്റ്റഡിയില്‍ വേണമെന്ന പൊലീസ് ആവശ്യം കോടതി അംഗീകരിച്ചു. മറ്റന്നാള്‍ വൈകിട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ജയില്‍ വാര്‍ഡന്മാര്‍ മോശമായി പെരുമാറുകയാണെന്ന് അലന്റെ പരാതി കോടതി രേഖപ്പെടുത്തി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

SCROLL FOR NEXT