News n Views

ബാബറി മസ്ജിദ് തകര്‍ത്തവര്‍ക്കെതിരായ കേസുകള്‍ റദ്ദാക്കണം, അയോധ്യ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്നും ഹിന്ദുമഹാസഭ 

THE CUE

1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്തതിന് കര്‍സേവകരുടെ പേരില്‍ എടുത്ത എല്ലാ ക്രിമിനല്‍ കേസുകളും പിന്‍വലിക്കണമെന്ന വാദവുമായി ഹിന്ദു മഹാസഭ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അയച്ച കത്തില്‍ ഹിന്ദു മഹാസഭ ദേശീയ അദ്ധ്യക്ഷന്‍ സ്വാമി ചക്രപാണിയാണ് ഈ ആവശ്യമുന്നയിച്ചത്. വിചിത്രവാദങ്ങളും ആവശ്യങ്ങളുമാണ് ഇദ്ദേഹം കത്തില്‍ ഉന്നയിക്കുന്നത്.

പള്ളിക്കടിയില്‍ ഇസ്ലാമികമല്ലാത്ത ഒരു നിര്‍മ്മിതിയുടെ ഭാഗങ്ങളുണ്ടായിരുന്നുവെന്ന് സുപ്രീം കോടതി വിധിയില്‍ പറയുന്നുണ്ട്. അത് ക്ഷേത്രം തന്നെയാണ്. ഈ സാഹചര്യത്തില്‍ പള്ളി തകര്‍ത്തതിന് കര്‍സേവകരുടെ പേരില്‍ എടുത്ത എല്ലാ കേസുകളും അടിയന്തരമായി റദ്ദാക്കണം. 'അറിയാതെ ക്ഷേത്രത്തിന്റെ താഴികക്കുടവും കര്‍സേവകര്‍ തകര്‍ത്തുപോയിട്ടുണ്ടെന്നും' കത്തില്‍ പരാമര്‍ശിക്കുന്നു. അയോധ്യ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട രാമഭക്തന്‍മാര്‍ക്കെല്ലാം ബലിദാനി പദവി നല്‍കണം.

ഇവരുടെ പട്ടിക തയ്യാറാക്കി അയോധ്യയില്‍ പ്രദര്‍ശിപ്പിക്കണം. അവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലിയും സാമ്പത്തിക സഹായങ്ങളും നല്‍കണം. അയോധ്യ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ ധര്‍മ ഭടന്‍മാരായി പ്രഖ്യാപിക്കണം. അവര്‍ക്ക് പെന്‍ഷനടക്കമുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കണം. ഇവരെ സ്വാതന്ത്ര്യ സമര സേനാനികളെ പോലെ പരിഗണിക്കണം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ധര്‍മ ഭടന്‍മാര്‍ക്ക് പ്രതിമാസ ശമ്പളവും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT