News n Views

ഹിജാബ് നിരോധനം: പരീക്ഷ ബഹിഷ്‌കരിച്ച് കര്‍ണാടകയില്‍ പെണ്‍കുട്ടികളുടെ പ്രതിഷേധം

ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധം പരീക്ഷ ബഹിഷ്‌കരിച്ച് വിദ്യാര്‍ത്ഥിനികള്‍. കര്‍ണാടകയിലെ ശിവമോഗയിലും കുടകിലുമാണ് വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ ബഹിഷ്‌കരിച്ചിരിക്കുന്നത്.

ശിവമോഗയില്‍ 13 വിദ്യാര്‍ത്ഥിനികളും കുടകില്‍ 30 വിദ്യാര്‍ത്ഥിനികളുമാണ് പരീക്ഷ എഴുതാതെ പ്രതിഷേധിച്ചത്. ശിവമോഗ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് കുട്ടികളാണ് ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പരീക്ഷ എഴുതാതെ ബഹിഷ്‌കരിച്ചിരിക്കുന്നത്. പരീക്ഷ എഴുതുമ്പോള്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നു. ഇതോടെയാണ് പരീക്ഷ എഴുതാതെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.

ഹിജാബ് നിരോധിച്ചതിനെതിരെയുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. അന്തിമവിധി വരുംവരെ സഹകരിക്കണമെന്ന് പരാതിക്കാരോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ക്ലാസുകള്‍ മുടങ്ങുന്നത് ഒഴിവാക്കാന്‍ സ്‌കൂളുകള്‍ തുറക്കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT