News n Views

ത്രിവര്‍ണ ഹിജാബുമായി സ്ത്രീകള്‍; തമിഴ്‌നാട്ടില്‍ കര്‍ണാടക സര്‍ക്കാരിനെതിരെ പ്രതിഷേധം

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തിയ കര്‍ണാടക സര്‍ക്കാരിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. ഹിജാബ് വിലക്കിനെതിരെ തമിഴ്‌നാടിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധ റാലികള്‍ നടന്നു. ത്രിവര്‍ണ നിറത്തിലുള്ള ഹിജാബ് ധരിച്ചാണ് സ്ത്രീകളും പെണ്‍കുട്ടികളും പ്രതിഷേധ റാലികളില്‍ പങ്കെടുത്തത്.

വിവിധ മുസ്ലിം സംഘടനകളായിരുന്നു പ്രതിഷേധ റാലി സംഘടിപ്പിച്ചത്. കോയമ്പത്തൂരിലായിരുന്നു ത്രിവര്‍ണ ഹിജാബ് ധരിച്ച് സ്ത്രീകള്‍ പ്രതിഷേധത്തിന്റെ ഭാഗമായത്. യെഗതുവ മുസ്ലിം ജമായത്തായിരുന്നു കോയമ്പത്തൂരില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടാനാണ് ഹിജാബ് നിരോധിച്ചതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. മുലക്കരം ഏര്‍പ്പെടുത്തിയതിന് സമാനമാണ് ഹിജാബ് നിരോധനമെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത വനിത വിമോചന പാര്‍ട്ടി നേതാവ് ശബരിമല ആരോപിച്ചു.

ആശ ഷമ്മിയുടെ അമ്മയോ!! അസാധ്യ അഭിനയ മുഹൂർത്തങ്ങളുമായി ഉർവശി

'കേരളാ പൊലീസാടാ ഇപ്പുറത്ത്'; നായകനായി പ്രകാശ് വർമ്മ, ഒപ്പം കാരിക്കാമുറി ഷൺമുഖനും, 'ലോ ആൻഡ് ഓർഡർ' ട്രെയ്‌‍ലർ

"അവറാച്ചൻ ആൻഡ് സൺസ്" ഒക്ടോബർ 2 മുതൽതിയറ്ററുകളിൽ

പെർഫോമൻസിൽ മിന്നി ഉർവശിയും ജോജുവും; മികച്ച പ്രതികരണം നേടി 'ആശ'

മലയാളത്തിലേക്ക് മറ്റൊരു ഗംഭീര ത്രില്ലർ കൂടി; മികച്ച പ്രതികരണങ്ങളുമായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'

SCROLL FOR NEXT