News n Views

ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു; ആറിടത്ത് ഓറഞ്ച് അലര്‍ട്ട്; കൊച്ചിയില്‍ അതിതീവ്രം

THE CUE

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതിനാല്‍ സംസ്ഥാനത്ത് മഴ ശക്തമായി. ഇന്നലെ രാത്രി മുതല്‍ കൊച്ചിയില്‍ അതിതീവ്ര മഴയാണ്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെനന്് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം അറിയിച്ചു.

വ്യാഴാഴ്ചയോടെ ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് നീങ്ങിയേക്കും. മറ്റന്നാള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും ആന്ധ്ര-തമിഴ്‌നാട് നീങ്ങനാണ് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം കണക്ക് കൂട്ടുന്നു.

ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ എറണാകുളം എംജി റോഡിലും ടിഡി റോഡിലും പശ്ചിമകൊച്ചിയിലും വെള്ളം കയറി. ഗ്രാമീണമേഖലകളിലും മഴ ശക്തമാണ്. മഞ്ചേശ്വരം ഒഴികെ മറ്റ് മണ്ഡലങ്ങളിലെല്ലാം തെരഞ്ഞെടുപ്പിനെയും ബാധിച്ചു. വെള്ളക്കെട്ടും വെളിച്ചക്കുറവും കാരണം എണാകുളത്തെ ആറ് ബുത്തുകള്‍ മാറ്റി സ്ഥാപിച്ചു.

തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂരില്‍ ഉച്ചയ്ക്ക് ശേഷം അങ്കണവാടികള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT