News n Views

പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്‌സൈറ്റില്‍ പരാതി രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം നഷ്ടമായി   

THE CUE

പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്‌സൈറ്റില്‍ പരാതി രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഇരുപതിനായിരത്തോളം രൂപ നഷ്ടമായെന്ന് പരാതി. ഗുജറാത്ത് ജാംനഗര്‍ സ്വദേശി ഉമേഷ്ചന്ദ്ര ടാങ്കിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം കവര്‍ന്നത്. സംഭവത്തില്‍ പരാതി നല്‍കിയതോടെ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചത് പ്രകാരം സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം നടന്ന് 10 മാസത്തിന് ശേഷമാണ് പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

പരാതിയില്‍ ഉമേഷ്ചന്ദ്ര പറയുന്നതിങ്ങനെ. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിക്കെതിരെ കഴിഞ്ഞവര്‍ഷം ജൂണ്‍ 15 ന് പിഎംഒ വെബ്‌സൈറ്റില്‍ താന്‍ പരാതി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഇന്‍ഷുറന്‍സ് സെല്ലില്‍ നിന്നാണെന്ന് പറഞ്ഞ് മാത്യു എന്നയാള്‍ വിളിച്ചു. താന്‍ ഉന്നയിച്ച പരാതിക്ക് പരിഹാരം കാണാന്‍ ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കേണ്ടതുണ്ടെന്ന് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശമെന്ന നിലയില്‍ ഇത് വിശ്വസിച്ച് എടിഎം കാര്‍ഡ് നമ്പറടക്കം അയാള്‍ നിര്‍ദേശിച്ച വിവരങ്ങള്‍ ഉമേഷ് ചന്ദ്ര നല്‍കി.

ഫോണിലേക്ക് വന്ന ഒടിപിയും കൈമാറി. ഇതോടെ 3 ദിവസത്തിനിടെ ബാങ്ക് ഓഫ് ബറോഡ അക്കൗണ്ടില്‍ നിന്ന് 18,999 രൂപ കവര്‍ന്നു.ആദ്യം 999 രൂപയും പിന്നീട് 18,000 രൂപയുമാണ് നഷ്ടമായത്. ചതിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ, പരാതി രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായതായി ഇയാള്‍ പിഎംഒയെ ധരിപ്പിച്ചു. ഇതേ തുടര്‍ന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സിബിഐയോട് നിര്‍ദേശിച്ചത്. പത്തുമാസത്തിനിപ്പുറം സിബിഐ കേസെടുക്കുകയായിരുന്നു. ആള്‍മാറാട്ടം,വഞ്ചനാകുറ്റം എന്നിവ കൂടാതെ ഐടി നിയമത്തിലെ ചില സുപ്രധാന വകുപ്പുകളും ചുമത്തിയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇത് എന്‍റെ കരിയറിലെ ആദ്യത്തെ നെഗറ്റീവ് ഷെയിഡ് കഥാപാത്രം, കൗതുകം തോന്നിച്ച ഒന്ന്: ധ്യാന്‍ ശ്രീനിവാസന്‍

യുവാക്കളിലെ ഹൃദയാഘാതത്തിന്റെ കാരണം? | Dr. Jo Joseph Interview

ഒരു നടനെ സ്റ്റാര്‍ മെറ്റീരിയലായി വളര്‍ത്തുന്നവര്‍ നടിമാര്‍ക്ക് ആ അവസരങ്ങള്‍ കൊടുക്കാറില്ല: ശാന്തി ബാലചന്ദ്രന്‍

രാജമൗലിക്കൊപ്പവും ആ മലയാളം സംവിധായകനൊപ്പവുമെല്ലാം വർക്ക് ചെയ്യണമെന്നാണ് ആ​ഗ്രഹം: മാളവിക മോഹനൻ

ഇതായിരുന്നല്ലേ ആ സർപ്രൈസ്!! ബേസിൽ ജോസഫും ഡോ അനന്തുവും നിർമാതാക്കളായി ആദ്യ ചിത്രം, ഒക്ടോബറിൽ ഷൂട്ട്

SCROLL FOR NEXT