News n Views

വേലപ്പന്‍ നായരുടെ ശമ്പളം ഏത് അക്കൗണ്ടില്‍ നിന്നെന്ന് ഏജീസ് ഓഫീസ്, പൊതുഭരണ വകുപ്പിന്റേതില്‍ നിന്നെന്ന് സര്‍ക്കാര്‍ 

THE CUE

മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറായി നിയമനം നല്‍കിയ എ വേലപ്പന്‍നായര്‍ക്ക് ശമ്പളം പൊതുഭരണ വകുപ്പ് അക്കൗണ്ടില്‍ നിന്നാകുമെന്ന് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. പ്രളയത്തിനിപ്പുറം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ 1.10000 രൂപ ശമ്പളത്തില്‍ ഇദ്ദേഹത്തെ നിയമിച്ചതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ശമ്പളം ഏത് അക്കൗണ്ടില്‍ നിന്നാണെന്ന് ഏജീസ് ഓഫീസ് സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് ശമ്പളം നല്‍കുന്ന പൊതുഭരണ വകുപ്പ് അക്കൗണ്ടില്‍ നിന്നാകും ശമ്പളമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയായിരുന്നു.

അതേസമയം ആക്ഷേപമുയര്‍ന്നിട്ടും ശമ്പളാനുകൂല്യങ്ങളില്‍ കുറവുവരുത്തിയിട്ടില്ല. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ കക്ഷിയാകുന്ന കേസുകളുടെ ഏകോപനത്തിനാണ് നിയമനമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ നിയമന ഉത്തരവില്‍ ശമ്പളം ഏത് അക്കൗണ്ടില്‍ നിന്നായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഏജീസ് ഓഫീസ് ഇക്കാര്യത്തില്‍ വ്യക്തതയാവശ്യപ്പെട്ടത്. കൊച്ചിയിലെ അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ഹൈക്കോടതി അഭിഭാഷകനായിരുന്ന വേലപ്പന്‍നായരുടെ പ്രവര്‍ത്തനം.

ഇതിനായി എജി ഓഫീസില്‍ പ്രത്യേക മുറി സജ്ജീകരിച്ചിട്ടുണ്ട്. വേതനം-76,000, ടെലിഫോണ്‍ ഇന്റര്‍നെറ്റ് ബത്ത - 1000, യാത്രാ ബത്ത 19,000 ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കും പുസ്തങ്ങള്‍ക്കുമുള്ള ബത്ത 14,000, എന്നിങ്ങനെയാണ് ആകെ ഒരു ലക്ഷത്തി പതിനായിരം രൂപ ശമ്പളം. കഴിഞ്ഞമാസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറുടെ സേവന വേതന വ്യവസ്ഥകളാണ് ഈ തസ്തികയില്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക് നിയമോപദേഷ്ടാവുണ്ടെന്നിരിക്കെയാണ് അധികച്ചെലവിന് വഴിയൊരുക്കി പുതിയ നിയമനം.

ഒഴുകിപ്പോയതിനെ തിരിച്ചു നല്‍കിയ സൗഹൃദം; ഇടുക്കിയില്‍ ഒലിച്ചുപോയ ട്രാവലറിന് പകരം മറ്റൊന്ന് വാങ്ങി നല്‍കി സുഹൃത്തുക്കള്‍

ഷാഹി കബീറിന്റെ തിരക്കഥ; സൈക്കോളജിക്കൽ ത്രില്ലറുമായി കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും

'ഒരു സിനിമയ്ക്കായി ഇത്രത്തോളം ചെയ്യേണ്ടതുണ്ടോ എന്ന് ചിന്തിക്കാത്ത നടൻ വേണമായിരുന്നു'; ധ്രുവിനെക്കുറിച്ച് മാരി സെൽവരാജ്

‘ആർക്കറിയാം’ എന്റെ കംഫർട്ട് സോൺ ബ്രേക്ക് ചെയ്ത സിനിമ: ഷറഫുദ്ദീൻ

അവാർഡ് നിഷേധത്തിൽ പ്രതികരിക്കാതിരുന്നത് ഇ.ഡി. ഭയം കൊണ്ട്, കലാകാരൻമാർ മൗനം പാലിക്കാൻ നിർബന്ധിതരാകുന്നു: ബ്ലെസി

SCROLL FOR NEXT