News n Views

‘പൗരത്വനിയമം അനുസരിക്കാന്‍ ബാധ്യസ്ഥര്‍’; സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ ഗവര്‍ണര്‍

THE CUE

പൗരത്വനിയമം നടപ്പാക്കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടന അനുസരിച്ച് കേന്ദ്ര നിയമം അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ജനങ്ങള്‍ക്ക് രാഷ്ട്രീയ തീരുമാനങ്ങളിലൂടെ എന്ത് പ്രശ്‌നമുണ്ടായാലും കോടതി സംരക്ഷകരായുണ്ട്. പൗരത്വനിയമത്തേക്കുറിച്ച് ആശങ്ക വേണ്ട. പൗരത്വനിയമ ഭേദഗതി ഒരു സമുദായത്തെ ലക്ഷ്യം വെച്ചിട്ടുള്ളതല്ല. പൗരത്വനിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഭരണഘടനയനുസരിച്ച് കേന്ദ്ര നിയമം അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. കേരളം ഇത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സംബന്ധിച്ച് അഭിപ്രായം പറയേണ്ടത് രാഷ്ട്രീയക്കാരാണ്.
ആരിഫ് മുഹമ്മദ് ഖാന്‍
നാളെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് തിരുവനന്തപുരത്ത് സത്യഗ്രഹം നടത്തും. പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കളും മന്ത്രിമാരും പങ്കെടുക്കും.

പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഇന്നലെയും ആവര്‍ത്തിച്ചിരുന്നു. നിയമത്തിന്റെ ബലംവച്ച് എന്തും കാണിക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹുങ്ക് വിലപ്പോകില്ല. എന്നാല്‍ കേരളത്തില്‍ ഇത് നടപ്പാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. മതനിരപേക്ഷതയും ഭരണഘടനാമൂല്യങ്ങളും സംരക്ഷിക്കണമെന്നാഗ്രഹിക്കുന്നവര്‍ ഒറ്റക്കെട്ടായി ഇതിനെതിരെ പോരാടും. ഇവിടെയുള്ളവരുടെ മാതാപിതാക്കളും പൂര്‍വികരും ഏതുരാജ്യത്തുനിന്ന് വന്നവരാണെന്ന് പരിശോധിക്കേണ്ടതില്ല. പൂര്‍വികരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് കേരളത്തിന് ബാധകമാകില്ല. അതുകൊണ്ടുതന്നെ ഈ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കാമെന്ന് ആരും കരുതേണ്ട. വര്‍ഗീയവാദികളേയും മതനിരപേക്ഷവാദികളേയും ഒരുപോലെ കാണുന്നവരുണ്ട്. അത് വര്‍ഗീയതയുടെ ആപത്ത് തിരിച്ചറിയാത്തവരാണ്. മതനിരപേക്ഷതയെ അനുകൂലിക്കുന്നവര്‍ വര്‍ഗീയതയെ ശക്തമായി എതിര്‍ക്കുന്നില്ല. ഇത് ഭരണഘടനാ സംരക്ഷണത്തിന് തടസ്സമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

SCROLL FOR NEXT