News n Views

‘ഒടുക്കം തീവ്രവാദത്തില്‍ എത്താതിരുന്നത് ഭാഗ്യം’; രാഷ്ട്രീയ ബജ്‌റംഗദള്‍ ബന്ധം അവസാനിപ്പിച്ചതായി ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍ 

THE CUE

പാസ്റ്ററെ ആക്രമിച്ചടക്കമുള്ള കേസുകളില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ ബജ്‌റംഗദള്‍ തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍ സംഘടനാ ബന്ധം അവസാനിപ്പിച്ചു. സംഘടനാ പ്രവര്‍ത്തനം സ്വമേധയാ നിര്‍ത്തുകയാണെന്ന്‌ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഗോപിനാഥന്‍ വ്യക്തമാക്കിയത്. പ്രശ്‌നങ്ങളില്‍പ്പെട്ടപ്പോള്‍ നേതൃത്വം സഹായത്തിനെത്തിയില്ലെന്ന് ഗോപിനാഥന്‍ ആരോപിച്ചു. വിശ്വസ്തതയും ആത്മാര്‍ത്ഥതയും ഫെയ്‌സ്ബുക്കില്‍ മാത്രം പോരെന്നും പ്രവര്‍ത്തിയില്‍ കാണിക്കണമെന്നും കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. ഫെയ്‌സ്ബുക്കില്‍ അല്ല പ്രവര്‍ത്തകരുടെ കൂടെ നിന്നാണ് പ്രവര്‍ത്തിക്കേണ്ടതെന്നും ഗോപിനാഥന്‍ വിമര്‍ശിക്കുന്നുണ്ട്.

സംഘടനാ പ്രവര്‍ത്തനം എന്ന് പറഞ്ഞ് ഒടുവില്‍ തീവ്രവാദത്തില്‍ എത്താത്തത് ഭാഗ്യമെന്ന് പോസ്റ്റിന് താഴെ സുഹൃത്തിനുള്ള മറുപടിയായി കുറിച്ചിട്ടുമുണ്ട്. പെട്ടവര്‍ പെട്ടു, നേതാക്കന്‍മാര്‍ ഫോണ്‍ പോലും എടുക്കാന്‍ പറ്റാത്തത്ര ബിസിയായിരുന്നെന്നും ഇവരെ വിശ്വസിച്ചവര്‍ വിഡ്ഢികളായെന്നും ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍ പറയുന്നു. അതേസമയം ശബരിമല പ്രക്ഷോഭസമയത്ത് മറ്റോരോ ഓടുന്ന ഫോട്ടോ ട്രോളാക്കി തന്റേതെന്ന പേരില്‍ പ്രചരിപ്പിക്കുകയാണെന്നും അത് ആവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ മറുപടി പറയേണ്ടി വരുമെന്നും സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം ഗോപിനാഥന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം

മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും. അനുഭവം ഗുരു. വിശ്വസ്തതയും ആത്മാര്‍ത്ഥതയും ഫെയ്‌സ്ബുക്കില്‍ മാത്രം പോരാ, പ്രവര്‍ത്തിയില്‍ ആണ് കാണിക്കേണ്ടത് , ഞാന്‍ പ്രവര്‍ത്തിച്ച സംഘടനക്കും അതിലെ നേതാക്കന്മാര്‍ക്കും നല്ല നമസ്‌കാരം, രാഷ്ട്രീയ ബജ്റംഗ്ദള്‍ എന്ന സംഘടനയുടെ തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്ന സ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനവും സ്വമേധയാ ഇവിടം കൊണ്ട് നിര്‍ത്തുന്നു, ഫെയ്‌സ്ബുക്കില്‍ അല്ല പ്രവര്‍ത്തകരുടെ കൂടെ നിന്നാണ് പ്രവര്‍ത്തിക്കേണ്ടത്.

കമന്റിന്റെ പൂര്‍ണരൂപം

മതം മനുഷ്യനെ മയക്കുന്ന എന്തോ എന്ന് ആരോ പറഞ്ഞുകേട്ടിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തനം എന്നുപറഞ്ഞ് ലാസ്റ്റ് തീവ്രവാദത്തല്‍ എത്താത്തത് ഭാഗ്യം. ഇത്രേം വരെ എത്തിക്കാന്‍ എല്ലാവര്‍ക്കും നല്ല ഇന്ററസ്റ്റ് ആയിരുന്നു. പെട്ടപ്പോള്‍ പെട്ടവര്‍ പെട്ടു. നേതാക്കന്‍മാര്‍ ആരും ഫോണ്‍ പോലും എടുക്കാന്‍ പറ്റാത്തത്ര ബിസി. ഇവരെ വിശ്വസിച്ച നമ്മള്‍ പൊട്ടന്‍മാര്‍.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT