News n Views

സിഐടിയു സമരത്താല്‍ കേരളം വിടുകയാണെന്ന് മുത്തൂറ്റ് ഫിനാന്‍സ്; മുന്നൂറോളം ബ്രാഞ്ചുകളിലെ രണ്ടായിരത്തോളം പേരുടെ ജോലി പ്രതിസന്ധിയില്‍ 

THE CUE

സിഐടിയു സമരത്തെ തുടര്‍ന്ന് കേരളം വിടുകയാണെന്ന് മുത്തൂറ്റ് ഫിനാന്‍സ്. തൊഴിലാളി സമരത്തെ തുടര്‍ന്ന് മുന്നൂറോളം ബ്രാഞ്ചുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച് ജനറല്‍ മാനേജര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. സെപ്റ്റംബര്‍ രണ്ടിനകം തുറക്കാന്‍ കഴിയാത്ത ബ്രാഞ്ചുകളാണ് പൂട്ടുന്നതെന്ന് മുത്തൂറ്റ് ഫിനാന്‍സ് കോര്‍പ്പറേറ്റ് കമ്മ്യൂമിക്കേഷന്‍സ് മേധാവി ബാബു ജോണ്‍ ദ ക്യുവിനോട് പറഞ്ഞു. മുന്നൂറോളം ബ്രാഞ്ചുകളിലാണ് സിഐടിയു സമരം നടത്തുന്നത്.

സമരം നടക്കുന്ന ബ്രാഞ്ചുകളില്‍ മൂന്നുവര്‍ഷമായി പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുകയാണ്. സമരം തുടരുന്ന സാഹചര്യത്തില്‍ മുന്നോട്ടുപോകല്‍ പ്രയാസമാണെന്നുമാണ് മാനേജ്‌മെന്റ് പറയുന്നത്. ഇത്രയും ബ്രാഞ്ചുകളിലായി രണ്ടായിരത്തോളം ജീവനക്കാരുടെ ജോലി പ്രതിസന്ധിയിലാകുന്ന സാഹചര്യമുണ്ടാകും. അതേസമയം തൊഴിലാളികളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് പുനരധിവസിപ്പിക്കാന്‍ ശ്രമിക്കുമെന്നും ബാബു ജോണ്‍ വ്യക്തമാക്കി.

ഒരു സ്വകാര്യ കമ്പനിയെന്ന യാതൊരു പരിഗണനയുമില്ലാതെയാണ് സിഐടിയുവിന്റെ നിരന്തര സമരം. ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടന്നെങ്കിലും സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടികളൊന്നുമുണ്ടായില്ലെന്നും മാനേജ്‌മെന്റ് പറയുന്നു. ശമ്പളാനുകൂല്യങ്ങള്‍ പുനര്‍ നിര്‍ണ്ണയിക്കണമെന്ന ആവശ്യമുന്നയിച്ചാണ് തൊഴിലാളികളുടെ സമരം.

'കാട്ടാളൻ' ടെക്നിക്കലി ബ്രില്യന്റ് ചിത്രം, ഇത്തരം സിനിമകൾ മലയാളത്തിന് ആവശ്യം: എം.ആർ. രാജാകൃഷ്ണൻ അഭിമുഖം

മാത്യൂ തോമസും ദേവികാ സഞ്ജയും പ്രധാന കഥാപാത്രങ്ങൾ; "സുഖമാണോ സുഖമാണ്" മെയ്‌ 29 മുതൽ ഒടിടിയിൽ

ആളിപ്പടർന്ന്.. സിരകളെ ത്രസിപ്പിച്ച്... 'കാട്ടാളൻ - ബ്ലഡ് ഓൺ ടസ്ക്'!! രവി ബസ്രൂർ ഒരുക്കിയ ഗാനം

സിനിമ പ്രേമികളോട് ഡോസ് കാണാൻ അഭ്യർഥിച്ച് ബിബിൻ ജോർജ്

Horror Meets Comedy; മലയാളത്തിലെ ആദ്യമ്യൂസിക്കൽ ഹൊറർ കോമഡി ചിത്രം 'കറക്കം' ട്രെയ്‌ലർ

SCROLL FOR NEXT