News n Views

ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ പ്രകടമെന്ന് ഐഎംഎഫ്; വളര്‍ച്ചാ നിരക്ക് ഇടിയുമെന്ന് മുന്നറിയിപ്പ് 

THE CUE

ലോകം അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യം ഇന്ത്യയില്‍ കൂടുതല്‍ പ്രകടമാണെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)അദ്ധ്യക്ഷ ക്രിസ്റ്റലീന ജോര്‍ജീവ. വളര്‍ന്നുവരുന്ന ഇന്ത്യ, ബ്രസീല്‍ പോലുള്ള രാജ്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ സ്പഷ്ടമാണ്. വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവുണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ആഗോള സാമ്പത്തിക വളര്‍ച്ച 90 ശതമാനത്തോളം കുറയുന്ന സ്ഥിതിയുണ്ടാകും. ഇത് ലോക സമ്പദ് വ്യവസ്ഥയില്‍ കനത്ത ആഘാതത്തിന് വഴിവെയ്ക്കും. ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഏറെ നാള്‍ നീണ്ടു നില്‍ക്കുമെന്നും ക്രിസ്റ്റലീന വ്യക്തമാക്കി.

ഈ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഇതുവരെയുള്ള കാലയളവിലെ കുറഞ്ഞ വളര്‍ച്ചാ നിരക്കിലേക്കാണ് ആഗോള സമ്പദ് വ്യവസ്ഥ കൂപ്പുകുത്തുക. 90 ശതമാനം രാജ്യങ്ങളും പ്രതിസന്ധിയെ അഭിമുഖീകരിക്കും. അമേരിക്ക, ജര്‍മനി എന്നീ രാജ്യങ്ങള്‍ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ നേരിടുകയാണ്. അത്യാധുനിക സമ്പദ് വ്യവസ്ഥയെന്ന് വിലയിരുത്തപ്പെടുന്ന അമേരിക്ക, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ വളര്‍ച്ചയിലും പിന്നോട്ടടി നേരിടുകയാണ്. വ്യാപാരയുദ്ധം ഏല്ലാ വിപണികള്‍ക്കും നഷ്ടങ്ങള്‍ മാത്രമേ വരുത്തിവെയ്ക്കൂവെന്നും അമേരിക്ക- ചൈന വ്യാപാര യുദ്ധത്തെ ചൂണ്ടിക്കാട്ടി ക്രിസ്റ്റലീന പറഞ്ഞു.

വ്യാപാര യുദ്ധം ആഗോള വിപണിയില്‍ 70,000 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തലെന്നും ഇത് ലോക ജിഡിപിയുടെ 0.8 ശതമാനം വരുമെന്നും അവര്‍ പറഞ്ഞു. ആഗോള സാഹചര്യം വിലയിരുത്തിയുള്ള പഠനറിപ്പോര്‍ട്ട് അടുത്തയാഴ്ച നടക്കാനരിക്കുന്ന ഐഎംഎഫ്-ലോകബാങ്ക് സംയുക്ത വാര്‍ഷിക സമ്മേളനത്തില്‍ പുറത്തിറക്കുമെന്നും അവര്‍ അറിയിച്ചു. ചുമതലയേറ്റെടുത്ത ശേഷമുള്ള കന്നി പ്രസംഗത്തിലായിരുന്നു ക്രിസ്റ്റലീനയുടെ പരാമര്‍ശങ്ങള്‍.ബള്‍ഗേറിയയില്‍ നിന്നുള്ള സാമ്പത്തിക വിദഗ്ധയാണ് ക്രിസ്റ്റലീന ജോര്‍ജീവ.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT