News n Views

ബഷീറിന്റെ കാണാതായ ഫോണ്‍ ആരോ ഉപയോഗിക്കുന്നതായി സംശയം; വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്ന് ലെഫ്റ്റായത് ഇന്നലെ

THE CUE

ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ചിരുന്ന കാര്‍ ഇടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ കാണാതായ ഫോണ്‍ ആരോ ഉപയോഗിക്കുന്നതായി സംശയം. മരിച്ച് നാല് മാസത്തിന് ശേഷം ബഷീര്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്ന് ലെഫ്റ്റ് ആയതായുള്ള നോട്ടിഫിക്കേഷന്‍ മറ്റുള്ളവര്‍ക്ക് ലഭിച്ചതിനേത്തുടര്‍ന്ന് പൊലീസ് പരിശോധന ആരംഭിച്ചു. ഇന്നലെ രാത്രിയോടെയാണ് കുടുംബഗ്രൂപ്പില്‍ നിന്നും മാധ്യമപ്രവര്‍ത്തകരുടെ ഗ്രൂപ്പില്‍ നിന്നുമെല്ലാം ബഷീര്‍ ലെഫ്റ്റായെന്ന് കാണിക്കുന്ന നോട്ടിഫിക്കേഷന്‍ അംഗങ്ങള്‍ക്ക് ലഭിച്ചത്.

അപകടം നടന്ന സ്ഥലത്ത് നിന്ന് കാണാതായ ബഷീറിന്റെ ഫോണ്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. അപകടത്തിന് ശേഷം ബഷീറിന്റെ ഫോണ്‍ നമ്പര്‍ സ്വിച്ച്ഡ് ഓഫാണ്. കേസ് അന്വേഷണത്തില്‍ ഫോണ്‍ നിര്‍ണായകമായതിനാല്‍ ക്രൈം ബ്രാഞ്ച് അന്വേഷണസംഘം ഹൈടെക് സെല്ലിന്റേയും മൊബൈല്‍ കമ്പനികളുടേയും സഹായം തേടിയിട്ടുണ്ട്.

അപകടം നടന്ന ഓഗസ്റ്റ് മൂന്ന് രാത്രിയില്‍ ഫോണിലേക്ക് സഹപ്രവര്‍ത്തകര്‍ വിളിച്ചപ്പോള്‍ റിങ്ങ് ഉണ്ടായിരുന്നു. പിന്നീട് ഫോണ്‍ ഓഫായി. കാണാതായ ഫോമിലെ വാട്‌സാപ്പ് ആരെങ്കിലും അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്താല്‍ നമ്പര്‍ ലെഫ്റ്റായെന്ന സന്ദേശം ലഭിക്കാമെന്ന് ടെക് വിദഗദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കുറച്ചുകാലം ഫോണ്‍ ഉപയോഗിക്കാതിരുന്നാലും സ്വയം ലെഫ്റ്റാകില്ലെന്നും സൈബര്‍ വിദഗ്ധര്‍ പറയുന്നുണ്ട്. ബഷീറിന്റെ നമ്പറിന് പകരം പുതിയ സിം ഉപയോഗിച്ചാലും ഐഎംഇഐ നമ്പര്‍ ട്രേസ് ചെയ്ത് ഫോണ്‍ ഉപയോഗിക്കുന്ന ആളിലേക്ക് ക്രൈം ബ്രാഞ്ചിന് എത്താനാകും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

മോശം കമന്റിടുന്നവർക്ക് മറുപടി നൽകാത്തതിന് കാരണം | Dr Soumya Sarin

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT