ദിലീപ് ഘോഷ് 
News n Views

‘മറ്റ് രാജ്യത്തെ പശുക്കള്‍ കേവലം ആന്റിമാര്‍’; ഇന്ത്യന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണമുണ്ടെന്ന് ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍

THE CUE

വിദേശ പശുക്കള്‍ അമ്മമാരല്ല ആന്റിമാരാണെന്ന് പശ്ചിമ ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ്. ഇന്ത്യയിലെ പശുക്കള്‍ക്ക് ചില പ്രത്യേക ഗുണങ്ങളുണ്ടെന്നും പാലില്‍ സ്വര്‍ണത്തിന്റെ അംശമുണ്ടെന്നും ദിലീപ് ഘോഷ് പറഞ്ഞു. പശു എന്റെ അമ്മയാണ്. അമ്മയായ പശുവിനോട് അപമര്യാദയായി പെരുമാറുന്നവരെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യും. പുണ്യഭൂമിയായ ഇന്ത്യയില്‍ പശുക്കളെ കൊല്ലുന്നതും ബീഫ് കഴിക്കുന്നതും കുറ്റകൃത്യമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ഭീഷണി മുഴക്കി. ബുര്‍ദ്വാനില്‍ നടന്ന ഗോ അഷ്ടമി പരിപാടിക്കിടെയാണ് ദിലീപ് ഘോഷിന്റെ പ്രതികരണം.

രാജ്യത്തെ പശുക്കളുടെ പാലില്‍ സ്വര്‍ണ്ണമുള്ളതിനാലാണ് അതിന് സ്വര്‍ണ നിറമുള്ളത്. സൂര്യപ്രകാശത്തിന്റെ സഹായത്തോടെ സ്വര്‍ണം ഉല്‍പാദിപ്പിക്കുന്ന ഒരു ധമനിയുണ്ട് ഇന്ത്യന്‍ പശുക്കളില്‍.
ദിലീപ് ഘോഷ്

അതുകൊണ്ട് പ്രാദേശിക പശുവര്‍ഗങ്ങളെ നാം പരിപാലിക്കണം. നാം ദേശി പശുവിന്‍പാല്‍ കുടിച്ചാല്‍ ആരോഗ്യമുള്ളവരും രോഗത്തെ പ്രതിരോധിക്കാന്‍ കഴിവുള്ളവരുമാകും. വിദേശത്ത് നിന്ന് കൊണ്ടുവരുന്ന പശുക്കള്‍ പശുക്കള്‍ അല്ല. അവ ഒരു തരം മൃഗങ്ങളാണ്. അവര്‍ നമ്മുടെ ഗോമാതാവല്ല. പക്ഷെ ആന്റിമാരാണ്. ഇത്തരം ആന്റിമാരെ ആരാധിക്കുന്നത് നമ്മുടെ നാടിന് നല്ലതല്ല. ചില ബുദ്ധിജീവികള്‍ റോഡില്‍ ബീഫ് കഴിക്കുന്നു. അവരോട് പട്ടിയിറച്ചി തിന്നൂ എന്നാണെനിക്ക് പറയാനുള്ളത്. അവരുടെ ആരോഗ്യം നല്ലതാവും. പക്ഷെ റോഡിലെന്തിന്? സ്വന്തം വീട്ടിലിരുന്ന് കഴിച്ചുകൂടേയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ചോദിച്ചു. വിവാദ പരാമര്‍ശങ്ങള്‍ നടത്തി ഇടക്കിടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള നേതാവാണ് ദിലീപ് ഘോഷ്. രാഷ്ട്രീയ എതിരാളികളായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരേയും പൊലീസിനേയും ആക്രമിക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തതിന് ബിജെപി നേതാവിന്റെ പേരില്‍ കേസെടുത്തിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT