News n Views

സംസ്ഥാനത്ത് ഫ്‌ളക്‌സിന് നിരോധനം; മറികടന്നാല്‍ പിഴ,വീണ്ടും ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും 

THE CUE

സംസ്ഥാനത്ത് ഫ്‌ളക്‌സിന് നിരോധനം. പോളി വിനൈല്‍ ക്ലോറൈഡ് ഫ്‌ളക്‌സ് നിരോധിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. ഇവ ആരോഗ്യ-പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. പിവിസി ഫ്‌ളക്‌സ് ഉപയോഗിക്കാനോ അച്ചടിക്കാനോ പാടില്ല. നിയമം ലംഘിച്ചാല്‍ പിഴയീടാക്കും. തുടര്‍ന്നും ലംഘനമുണ്ടായാല്‍ അടിക്കുന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കും. സര്‍ക്കാര്‍-സ്വകാര്യ ചടങ്ങുകള്‍, മതപരമായ പരിപാടികള്‍, തെരഞ്ഞെടുപ്പ് പ്രചരണം, സിനിമാ പരസ്യങ്ങള്‍, സ്ഥാപന ബോര്‍ഡുകള്‍ മറ്റാവശ്യങ്ങള്‍ തുടങ്ങിയവയ്ക്ക് പിവിസി ഫ്‌ളക്‌സ് ഉപയോഗിക്കാനോ നിര്‍മ്മിക്കാനോ പാടില്ലെന്ന് തദ്ദേശ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

പകരം പുനചംക്രമണത്തിന് കഴിയുന്ന വസ്തുക്കള്‍ ഉപയോഗിച്ചുള്ളവ അച്ചടിക്കാം. തുണി, പേപ്പര്‍, പോളി എത്തിലീന്‍ തുടങ്ങിയവ ഉപയോഗിക്കാമെന്ന് തദ്ദേശവകുപ്പ് വ്യക്തമാക്കുന്നു. പ്രിന്റിങ് മേഖലയിലെ സംഘടനാ പ്രതിനിധികളുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ഉദ്യോഗസ്ഥ പ്രതിനിധികളും യോഗത്തിലുണ്ടായിരുന്നു. കോട്ടണ്‍ തുണിയോ പോളി എഥിലീനോ ഉപയോഗിച്ച് പ്രിന്റ് ചെയ്യാമെന്ന് യോഗത്തില്‍ ധാരണയായി. നിയമം ലംഘിച്ച് പ്രിന്റ് ചെയ്താല്‍ ആദ്യ പടിയായി ചതുരശ്ര അടിക്ക് 20 രൂപ നിരക്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഫൈന്‍ ഈടാക്കും. വീണ്ടും ലംഘിച്ചാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കും.

പുനചംക്രമണത്തിന് വിധേയമാക്കാവുന്നവയില്‍ റീ സൈക്ലബിള്‍,പിവിസി ഫ്രീ എന്നതിന്റെ ലോഗോയും പതിപ്പിക്കണം. എന്നുവരെ ഉപയോഗിക്കാമെന്നും ഇതില്‍ പരാമര്‍ശിക്കണം. ഈ തീയതി കഴിഞ്ഞ് 7 ദിവസത്തിനകം സ്ഥാപിച്ചവര്‍ തന്നെ ബോര്‍ഡുകള്‍ നീക്കണം.ഇത് ലംഘിക്കുന്നവര്‍ ചതുരശ്ര അടിക്ക് 20 രൂപ നിരക്കില്‍ പിഴയടക്കണം. ബോര്‍ഡ് നീക്കുന്നതിനുള്ള ചെലവും തദ്ദേശ സ്ഥാപനങ്ങള്‍ ഇവരില്‍ നിന്ന് ഈടാക്കണം. എല്ലാ പരസ്യ പ്രിന്റിങ് സ്ഥാപനങ്ങളും പുനചംക്രമണം ചെയ്യാവുന്ന വസ്തുക്കള്‍ ഉപയോഗിച്ചുള്ള പ്രിന്റിംഗ് ജോലി മാത്രമേ ഏറ്റെടുക്കുകയുള്ളൂ എന്ന ബോര്‍ഡ് ജനശ്രദ്ധ കിട്ടത്തക്ക വിധം പ്രദര്‍ശിപ്പിക്കുകയും വേണം.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT