News n Views

‘ആരോപണങ്ങളില്‍ മനംമടുത്തു, ഇനി ഒരു രോഗിയും വരണ്ട’; ജീവകാരുണ്യ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് ഫിറോസ് കുന്നംപറമ്പില്‍ 

THE CUE

സോഷ്യല്‍ മീഡിയ മുഖേനയുള്ള ജീവകാരുണ്യ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഫിറോസ് കുന്നംപറമ്പില്‍. നിരന്തരം തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മനംമടുത്താണ് തീരുമാനമെന്ന് ഫിറോസ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. തനിക്കൊരു കുടുംബം പോലുമുണ്ടെന്ന് ചിന്തിക്കാതെയാണ് പലരും ആരോപണമുന്നയിക്കുന്നത്. കുറേ കല്ലേറ് കിട്ടി, കുടുംബം പോലും എനിക്കെതിരാകുന്നു. ഇനി വീഡിയോ ചെയ്ത് പണം ചോദിച്ച് ഞാന്‍ വരില്ല. ഒരു രോഗിയും അതും പറഞ്ഞ് ഇനി ഇങ്ങോട്ട് വരേണ്ടെന്നും ഫിറോസ് പറയുന്നു.

കണക്കും കാര്യങ്ങളും കൃത്യമായി ചെയ്തിട്ടുണ്ട്. എന്റെ ഭാഗം ശരിയാണെന്ന് നൂറ് ശതമാനം ഉറപ്പുണ്ട്. ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുത്ത് ലഭിക്കുന്ന പ്രതിഫലം കൊണ്ടാണ് ഇത്രനാള്‍ ജീവിച്ചത്. എന്റെ മക്കള്‍ ഒരു കള്ളന്റെ മക്കളായി ജീവിക്കേണ്ടി വരരുത്. എന്റെ മക്കള്‍ക്ക് ഇവിടെ ജീവിക്കേണ്ടതാണ്. ഇനി ഞാന്‍ എനിക്ക് വേണ്ടി ജീവിക്കാന്‍ നോക്കട്ടെയെന്നും ഫിറോസ് വിശദീകരിക്കുന്നു .തിരുവനന്തപുരത്ത് രോഗമില്ലാത്ത ഒരു സ്ത്രീക്ക് വേണ്ടി വീഡിയോ ചെയ്ത് 7 ലക്ഷം രൂപ ഫിറോസ് തട്ടിയെന്ന തരത്തില്‍ ചില കേന്ദ്രങ്ങള്‍ പ്രചരണം നടത്തിയിരുന്നു. ഇതടക്കമുളള ആരോപണങ്ങള്‍ വേദനിപ്പിക്കുന്നതിനാലാണ് തീരുമാനമെന്നാണ്‌ ഫിറോസ് അറിയിക്കുന്നത്.

തിരുവനന്തപുരം ഭാഗത്തുനിന്നാണ് ഇടക്കിടെ ആരോപണങ്ങള്‍ വരുന്നു. രോഗികളല്ല മറിച്ച് മറ്റുള്ളവരാണ് എന്നെ കുഴിയില്‍ ചാടിക്കാന്‍ നോക്കുന്നത്. മതം നോക്കി ഒന്നും ചെയ്തിട്ടില്ല. അത്തരത്തിലും ആരോപണങ്ങളുമായി തന്റെ പിന്നാലെ നടന്ന് വേട്ടയാടുന്നു. വീട്, കാര്‍, വിദേശയാത്ര എന്നിവയൊക്കെ പറഞ്ഞുള്ള കുറ്റപ്പെടുത്തലുകള്‍ ഏറെ നാളായി കേള്‍ക്കുന്നു. അതിനാല്‍ ഓണ്‍ലൈനിലൂടെ രോഗികള്‍ക്കായി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണ്. ഇനിമുതല്‍ റോഡരികിലുള്ള പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതടക്കുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. അതിന് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിക്കില്ല. തനിക്കെതിരായ ആരോപണങ്ങളില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഫിറോസ് വ്യക്തമാക്കുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT