News n Views

‘ശബരിമലയില്‍ വന്‍ വരുമാന നഷ്ടം’; ദേവസ്വം ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

THE CUE

ശബരിമലയില്‍ വരുമാന നഷ്ടം കാരണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അടുത്ത മാസങ്ങളില്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ്. പ്രതിസന്ധി മറികടക്കാന്‍ ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ നൂറ് കോടി അനുവദിച്ചുവെന്നും കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു.

കാണിക്ക ചലഞ്ചിനെ തള്ളിക്കളയണം. ദേവസ്വം ബോര്‍ഡിനെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ നിന്നും മുപ്പത് കോടി കൈമാറിയിട്ടുണ്ട്. ശബരിമലയിലെ വരുമാനം സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നുവെന്നത് കള്ളപ്രചാരണമാണെന്നും മന്ത്രി സഭയില്‍ പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്ന് പറയാന്‍ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോയെന്നും മന്ത്രി ചോദിച്ചു.

സ്ത്രീ പ്രവേശനത്തിന് അനുകൂല നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതിന് പിന്നാലെയാണ് സംഘപരിവാര്‍ സംഘടനകള്‍ ശബരിമലയില്‍ വിശ്വാസികള്‍ കാണിക്കയിടരുതെന്ന പ്രചാരണം അരംഭിച്ചത്. ശബരിമലയിലെ വരുമാനം മുഴുവന്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുന്നുവെന്നും പ്രചരിപ്പിച്ചു. എന്നാല്‍ അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് തെളിവ് സഹിതം സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT