News n Views

‘എന്‍എസ്എസ് ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നു’; പരാതിയുമായി സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്

THE CUE

ഉപതിരഞ്ഞെടുപ്പില്‍ എന്‍എസ്എസ് ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പരസ്യമായി എന്‍എസ്എസ് രംഗത്തെത്തിയത് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കുക. തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണം നടത്തുന്നത്.

നഗ്നമായി ജാതി പറഞ്ഞ് വോട്ട് പിടിക്കുകയാണ് വട്ടിയൂര്‍ക്കാവില്‍. ഇതേക്കുറിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിരീക്ഷണം ശരിയാണ്.
കോടിയേരി ബാലകൃഷ്ണന്‍

ജാതി സംഘടനകള്‍ പരസ്യമായി വോട്ട് പിടിക്കുന്നത് ചട്ടവിരുദ്ധമാണെന്നായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്‍ എസ് എസിനെതിരെ പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വട്ടിയൂര്‍ക്കാവില്‍ ശരിദൂരം നിലപാടാണ് സ്വീകരിക്കുന്നതെന്ന് എന്‍എസ്എസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിശ്വാസികള്‍ക്ക് എതിരാണ്. ശരിദൂര നിലപാട് സ്വീകരിക്കാന്‍ പ്രധാന കാരണം ശബരിമലയാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT