News n Views

ഫാസ്ടാഗ് ഇല്ലാതെ 75 ശതമാനം വാഹന ഉടമകള്‍; ജനുവരി 15ലേക്ക് നീട്ടി 

THE CUE

ടോള്‍ബൂത്തുകളില്‍ ഫാസ്ടാഗ് സംവിധാനം നടപ്പാക്കുന്നത് ഒരുമാസത്തേക്ക് നീട്ടി. ജനുവരി 15 മുതല്‍ നിര്‍ബന്ധമാക്കിയാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനെടുത്തു. യാത്രക്കാരുടെ അസൗകര്യം പരിഗണിച്ചാണിത്. 75 ശതമാനം വാഹന ഉടമകളും ഫാസ് ടാഗിലേക്ക് മാറിയിട്ടില്ല. നാളെ മുതല്‍ നിര്‍ബന്ധമാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

ഫാസ്ടാഗ് സംവിധാനത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം നീങ്ങാത്തതാണ് പദ്ധതി നടപ്പാക്കുന്നതിന് വെല്ലുവിളിയാകുന്നത്. സംസ്ഥാനത്തെ ടോള്‍ ബൂത്തുകളില്‍ ഫാസ് ടാഗ് ട്രാക്കില്‍ വാഹനങ്ങള്‍ കുറവാണ്. ലോക്കല്‍ പാസുകള്‍ സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്.

ബാങ്കുകളുമായി സഹകരിച്ചാണ് ഫാസ് ടാഗ് നല്‍കുന്നത്. ടോള്‍പ്ലാസകളുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് ഇതുവരെ സൗജന്യപാസ് നല്‍കിയിരുന്നു. ഇനി മുതല്‍ 265 രൂപയുടെ ഫാസ് ടാഗ് സംവിധാനത്തിലേക്ക് ഇവര്‍ മാറണം. ഇതിലും പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.

എന്താണ് ഫാസ് ടാഗ് സംവിധാനം

രാജ്യത്തെ ടോള്‍ പ്ലാസകളില്‍ നടപ്പിലാക്കുന്ന പുതിയ സംവിധാനമാണിത്. ഡിജിറ്റല്‍ പേയ്മെന്റായി ടോള്‍ നല്‍കാം. മുന്‍കൂറായി പണമടച്ച് വാഹനങ്ങള്‍ക്ക് കടന്നു പോകാമെന്നതാണ് പ്രത്യേകത. വിന്‍ഡ് സ്‌ക്രീനില്‍ ഇലക്ട്രോണിക് ചിപ്പുള്ള ടാഗുണ്ടാകും. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ടോള്‍ നിരക്ക് ഇതിലൂടെ ഈടാക്കും. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഓരോ വാഹന ഉടമയും ഫാസ് ടാഗ് അക്കൗണ്ട് തുടങ്ങണം. അക്കൗണ്ടില്‍ മുന്‍കൂറായി പണം നിക്ഷേപിക്കണം. ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ഇരട്ടി തുക നല്‍കണം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT