News n Views

Fact Check മുസ്ലീങ്ങള്‍ ആര്‍എസ്എസിനെതിരെ അക്രമം നടത്തിയെന്നത് വ്യാജം; ദൃശ്യങ്ങള്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരായ പ്രതിഷേധത്തിലേത് 

THE CUE

സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്

'ആര്‍എസ്എസിനും, ബജ്‌റംഗദളിനുമെതിരെ ഭോപ്പാല്‍ തെരുവില്‍ മുസ്ലിങ്ങളുടെ അഴിഞ്ഞാട്ടം. ഇനിയും സമയമുണ്ട്. ദയവായി ഒന്നിച്ചില്ലെങ്കില്‍ പ്രശ്‌നമാകും. ഭോപ്പാലില്‍ മത്രമല്ല രാജ്യത്താകമാനം മുസ്ലിങ്ങള്‍ ഇതാണ് ചയ്യുന്നത്. ഈ വീഡിയോ ഷെയര്‍ ചെയ്യാനെങ്കിലും തയ്യാറാകൂ. അങ്ങനെയെങ്കിലും ഹിന്ദു സമൂഹത്തിന് കണ്ണ് തുറക്കട്ടെ'. 45 സെക്കന്റ് വീഡിയോ സഹിതം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതാണ്. സംഘര്‍ഷാവസ്ഥയില്‍ തെരുവിലുള്ള ആള്‍ക്കൂട്ടത്തെയും പൊലീസുകാരെയും വീഡിയോയില്‍ കാണാം. ഈ പോസ്റ്റിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് ലഭിച്ചത്.സംഘപരിവാര്‍ അനുകൂല സമൂഹ മാധ്യമ ഗ്രൂപ്പുകളിലും പേജുകളിലുമെല്ലാം വീഡിയോ വൈറലായി.

പ്രചരണത്തിന്റെ വാസ്തവം

ഇതാദ്യമായല്ല ഈ വീഡിയോ പ്രചരിപ്പിക്കപ്പെടുന്നത്. മറ്റൊരു കുറിപ്പ് സഹിതവും ഈ വിഡിയോ മുന്‍പ് പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഓട്ടോ ഡ്രൈവര്‍മാരായ ഒരു സംഘം മുസ്ലിങ്ങള്‍ മുംബൈയില്‍ ഗവണ്‍മെന്റ് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ തകര്‍ക്കുന്നു. എന്ന കുറിപ്പോടെയാണ് മുന്‍പ് പ്രചരിച്ചത്. യഥാര്‍ത്ഥതത്തല്‍ വീഡിയോ മധ്യപ്രദേശിലെ ഭോപ്പാലില്‍നിന്നുള്ളതല്ല. ഗുജറാത്തിലെ സൂററ്റില്‍ നിന്നുള്ളതാണ്. ബസില്‍ SITILINK എന്ന് കാണാം. സൂററ്റ് ബസ് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം എന്നാണ് SITILINK സൂചിപ്പിക്കുന്നത്. അതായത് സൂററ്റില്‍ മാത്രം സര്‍വീസ് നത്തുന്ന പൊതുഗതാഗത സംവിധാനമാണത്. ബസിന്റെ നമ്പര്‍ പ്ലേറ്റില്‍ GJ 05 എന്നും കാണാം. സൂററ്റിലെ ആര്‍ടിഒ രജിസ്‌ട്രേഷന്‍ കോടാണ് GJ05. 2019. അതായത് ഭോപ്പാലില്‍ നടന്ന സംഭവമെന്ന പ്രചരണം കള്ളമാണെന്ന് വ്യക്തം.

യഥാര്‍ത്ഥത്തില്‍ ജൂലൈ 5 ന് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധത്തിന്റെ ദൃശ്യങ്ങളാണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരന്തരം അരങ്ങേറുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ ഒരു സംഘടന നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതോടെ സമരക്കാര്‍ പ്രതിഷേധം കടുപ്പിക്കുകയും ബസ് തടഞ്ഞിടുകയുമായിരുന്നു. വാസ്തവമിതായിരിക്കെയാണ് ഭോപ്പാലില്‍ മുസ്ലിങ്ങള്‍ ആര്‍എസ്എസ് ബ ജ്‌റംഗദള്‍ പ്രവര്‍ത്തകരെ ആക്രമിക്കുന്നുവെന്ന് സംഘപരിവാര്‍ അനുകൂല വൃത്തങ്ങള്‍ വ്യാജ പ്രചരണം നടത്തിയത്.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT