News n Views

അസഭ്യവര്‍ഷവും ഭീഷണിയുമായി പന്തം കൊളുത്തി പ്രകടനവും കോലം കത്തിക്കലും; സഭയുടെ ഒത്താശയോടെയെന്ന് സിസ്റ്റര്‍ ലൂസി 

THE CUE

സിസ്റ്റര്‍ ലൂസിക്കെതിരെ ഭീഷണിയും അധിക്ഷേപങ്ങളും കലര്‍ന്ന മുദ്രാവാക്യങ്ങളുയര്‍ത്തി പന്തം കൊളുത്തിപ്രകടനവും കോലം കത്തിക്കലും. വയനാട് കാരയ്ക്കാമല മഠത്തിലേയ്ക്കായിരുന്നു ഒരു വിഭാഗത്തിന്റെ പ്രതിഷേധ പ്രകടനം. 'കര്‍ത്താവിന്റെ നാമത്തില്‍' എന്ന ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനെതിരെയായിരുന്നു ഇത്. നാല്‍പ്പതോളം പേര്‍ ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു. ഭീഷണി മുഴക്കിയും അസഭ്യവര്‍ഷം നടത്തിയുമുള്ള പ്രകടനം മഠത്തിന് മുന്നിലൂടെ ഒന്നര കിലോമീറ്ററോളം കടന്നുപോയി. തുടര്‍ന്ന് മഠത്തിന്റെ ഗേറ്റിലേക്ക് തിരികെയെത്തി ലൂസിയുടെ കോലം കത്തിക്കുകയും ചെയ്തു. സഭയുടെ ഒത്താശയോടെയായിരുന്നു ഇവരുടെ നടപടികളെന്ന് സിസ്റ്റര്‍ ലൂസി വ്യക്തമാക്കി. മഠത്തില്‍ നിന്ന് ചില സിസ്റ്റര്‍മാര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ഇറങ്ങിപ്പോവുകയും തിരികെ കയറി വരികയും ചെയ്തിട്ടുണ്ട്.

വിശ്വാസികള്‍ക്കിടയില്‍ തനിക്കെതിരെ ബ്രെയിന്‍വാഷിങ് സമ്മേളനം നടത്തിയതിന് ശേഷമായിരുന്നു പ്രകടനം. തന്നെ ഭീഷണിപ്പെടുത്തി ആത്മകഥ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പിന്‍തിരിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. എന്നാലത് വിലപ്പോകില്ലെന്നും ലൂസി കളപ്പുര പറഞ്ഞു. ഭയപ്പെട്ട് മാറുകയാണെങ്കില്‍ മാറട്ടേയെന്നാണ് സഭ ചിന്തിക്കുന്നത്. നവമാധ്യമങ്ങളിലൂടെ ഭീഷണിയും വ്യക്തിഹത്യയും തുടരുന്നുണ്ടെങ്കിലും ഇതാദ്യമായാണ് പരസ്യമായി തെരുവിലിറങ്ങിയുള്ള പ്രതിഷേധം. പാവങ്ങളെ തെറ്റിദ്ധരിപ്പിച്ച് തനിക്കെതിരെ രംഗത്തിറക്കുകയാണ് സഭ ചെയ്യുന്നതെന്നും ലൂസി പറഞ്ഞു. അക്രമസംഭവങ്ങളുണ്ടാകാതിരിക്കാന്‍ പൊലീസും സ്ഥലത്തുണ്ടായിരുന്നു. സംഭവത്തില്‍ പൊലീസില്‍ പരാതി കൊടുക്കുന്ന കാര്യം പിന്നീട് ആലോചിച്ച് തീരുമാനമെടുക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു. സുപ്രധാന വെളിപ്പെടുത്തലുകളുളള ‘കര്‍ത്താവിന്റെ നാമത്തില്‍’ എന്ന ആത്മകഥ പുറത്തിറങ്ങാനിരിക്കെയാണ് ഇത്തരത്തില്‍ പ്രതിഷേധം. നാല് തവണ തനിക്കുനേരെ ലൈംഗിക പീഡനത്തിന് ശ്രമം നടന്നുവെന്ന് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേനയെത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്നും വിവരിക്കുന്നുണ്ട്. കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി ഫാദര്‍ റോബിന് മറ്റുപല കന്യാസ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു. മഠത്തില്‍ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചു. എന്നാല്‍ വൈദികനെ സഭ സംരക്ഷിക്കുകയാണ് ചെയ്തത്.ചില മഠങ്ങളില്‍ നിന്ന് യുവതികളായ കന്യാസ്ത്രീകളെ പള്ളിമേടകളിലേക്ക് നിര്‍ബന്ധപൂര്‍വം പറഞ്ഞുവിടുന്ന പതിവുണ്ട്. മുതിര്‍ന്ന കന്യാസ്ത്രീകള്‍ യുവതികളായ കന്യാസ്ത്രീകളെ സ്വവര്‍ഗഭോഗത്തിന് വിധേയരാക്കാറുണ്ടെന്നും സിസ്റ്റര്‍ ലൂസി പുസ്തകത്തില്‍ വ്യക്തമാക്കുന്നു.അതേസമയം പുസ്‌കത്തിന്റെ അച്ചടിയും വിതരണവും നിര്‍ത്തിവെയ്ക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. എസ്എംഐ സന്യാസിനി സഭാംഗമായ സിസ്റ്റര്‍ ലിസിയ ജോസഫാണ് ഹര്‍ജി നല്‍കിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT