News n Views

‘രണ്ടാനമ്മയെന്ന നിലയില്‍ ഒറ്റപ്പെടുത്തി, വിവേചനം കാട്ടി’; ജോളിയില്‍ നിന്ന് ക്രൂരതകള്‍ നേരിട്ടെന്ന് സിലിയുടെ മകന്‍ 

THE CUE

കൂടത്തായി പരമ്പര കൊലപാതക കേസിലെ മുഖ്യപ്രതിയായ, ജോളിയില്‍ നിന്ന് ഏറെ പീഡനങ്ങള്‍ നേരിട്ടതായി ഷാജുവിന്റെയും സിലിയുടെയും മകന്‍. രണ്ടാനമ്മയെന്ന നിലയില്‍ വിവേചനം കാട്ടുകയും തന്നെ ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് സിലിയുടെ മകന്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. ശാരീരിക മാനസിക പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും തളര്‍ത്തുന്ന രീതിയില്‍ എപ്പോഴും സംസാരിക്കുമായിരുന്നുവെന്നും മകന്‍ പറഞ്ഞു.സിലിയുടെ മരണത്തില്‍ ജോളിക്കെതിരെയെടുത്ത കേസിലാണ് മകന്റെ മൊഴിയെടുത്തത്. കുട്ടി ഏറെ നാളായി ബന്ധു വീട്ടിലാണ് താമസം.

താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ നടന്ന കാര്യങ്ങളും ക്രൈംബ്രാഞ്ച് സംഘം ചോദിച്ചറിഞ്ഞതായാണ് വിവരം. ജോളി അവിടെ വെച്ചാണ് സിലിക്ക് സയനേഡ് പുരട്ടിയ ഗുളിക നല്‍കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം ഷാജുവിന്റെ പല്ല് കാണിക്കാന്‍ പോയപ്പോള്‍ സിലിക്കൊപ്പം മകനും ജോളിയും അവരുടെ ഇളയ മകനുമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് വിശദ മൊഴി രേഖപ്പെടുത്തിയെന്നാണ് സൂചനകള്‍. മൊഴിയെടുക്കല്‍ രണ്ടര മണിക്കൂറോളം തുടര്‍ന്നു. അതേസമയം സിലിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് കസ്റ്റഡി അപേക്ഷ താമരശ്ശേരി കോടതി നാളെ പരിഗണിക്കും.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT