News n Views

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ എസ്.ബി സര്‍വത്തേ; ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് ഉടമ 

THE CUE

മരട് നഗരസഭയില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയ 4 ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കാന്‍ ഇന്‍ഡോറില്‍ നിന്നുള്ള വിദഗ്ധ എഞ്ചിനീയര്‍ വരുന്നു. ഖനന എഞ്ചിനീയറായ എസ്.ബി സര്‍വത്തേയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശകനായി എത്തുന്നത്. നിയന്ത്രിത സ്‌ഫോടനങ്ങളിലൂടെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിലും ഖനനത്തിലും വിദഗ്ധനാണ് അദ്ദേഹം. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ കെട്ടിടങ്ങള്‍ പൊളിച്ചതിന്റെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇദ്ദേഹത്തിന്റെ പേരിലാണ്.

വ്യാഴാഴ്ചയാണ് സര്‍വത്തേ കൊച്ചിയിലെത്തുക. ഇദ്ദേഹവുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം ഏത് കമ്പനിയെയാണ് പൊളിക്കാന്‍ ചുമതലപ്പെടുത്തേണ്ടതെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. നിലവില്‍ മൂന്ന് കമ്പനികളെയാണ് ഫ്‌ളാറ്റ് പൊളിക്കലിനായി പരിഗണിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളില്‍ പൊളിക്കല്‍ സാധ്യമാക്കാനാകുന്ന കമ്പനിയെ നിശ്ചയിക്കും.

ഈ വിദഗ്ധ എഞ്ചിനീയറുടെ മേല്‍നോട്ടത്തിലായിരിക്കും പൊളിക്കല്‍ പ്രക്രിയകള്‍. നാല് നിര്‍മ്മാതാക്കളുടേതായി അഞ്ച് സമുച്ചയങ്ങളാണ് പൊളിക്കാനുള്ളത്. ഹോളിഫെയ്ത്ത് എച്ച്ടുഒ, ആല്‍ഫ വെഞ്ചേഴ്‌സ്, ജെയിന്‍ ഹൗസിങ്, ഗോള്‍ഡന്‍ കായലോരം എന്നിവയാണ് പൊളിക്കാനുള്ള ഫ്‌ളാറ്റുകള്‍. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിടുകയായിരുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT