News n Views

പാമ്പുകടിയേറ്റ യുവതിക്കുവേണ്ടി ആശുപത്രിയില്‍ ദുര്‍മന്ത്രവാദം; തടയാതെ അധികൃതര്‍ 

THE CUE

പാമ്പുകടിയേറ്റ് പ്രവേശിപ്പിക്കപ്പെട്ട യുവതിക്കുവേണ്ടി ആശുപത്രിയില്‍ ദുര്‍മന്ത്രവാദം. മധ്യപ്രദേശിലെ ദാമോയിലാണ് സംഭവം. ബതിയാഗഡ് സ്വദേശിയും 25 കാരിയായ ഇമാര്‍ടി ദേവിക്കാണ് പാമ്പുകടിയേറ്റത്. ദുര്‍മന്ത്രവാദിയുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ വെച്ച് വിവിധ പൂജകളടക്കം അരങ്ങേറുകയും ചെയ്തു. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇത് തടയാന്‍ തയ്യാറായതുമില്ല. സംഭവത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്. ഒരു നഴ്‌സ് ഇത് കണ്ടുനില്‍ക്കുന്നത് ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ ഇവര്‍ ഇത് തടയാനോ നിര്‍ത്തണമെന്ന് ആവശ്യപ്പെടാനോ തയ്യാറാകുന്നില്ല.

യുവതിയുടെ ബന്ധുക്കളാണ് ഉച്ചാടകനെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയത്. യുവതിയെ പുരുഷവാര്‍ഡിന് സമീപത്തേക്ക് മാറ്റിനിര്‍ത്തി വസ്ത്രം നീക്കാനാവശ്യപ്പെട്ട് ദുരാചാരങ്ങള്‍ക്ക് ഇരയാക്കിയെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സുരക്ഷാ ജീവനക്കാര്‍ക്കോ ഡ്യൂട്ടി ഡോക്ടര്‍മാര്‍ക്കോ സംഭവത്തെക്കുറിച്ച് യാതൊരറിവുമില്ലായിരുന്നുവെന്നാണ് ആശുപത്രിയുടെ വിശദീകരണം. ദുര്‍മന്ത്രവാദം അരങ്ങേറുന്നത് ഒരു നഴ്‌സിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കിലും അവര്‍ അറിയിച്ചിരുന്നുമില്ല.

പ്രസ്തുത നഴ്‌സിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുന്നു. മറ്റ് വാര്‍ഡുകളില്‍ രോഗികളെ പരിശോധിക്കുന്നതിനാല്‍ സംഭവത്തെക്കുറിച്ച് അറിഞ്ഞില്ലെന്നാണ് ഡ്യൂട്ടി ഡോക്ടറുടെ വിശദീകരണം. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അവബോധം നല്‍കിയിട്ടും ഇത്തരത്തില്‍ തുടരുകയാണെന്ന് പറഞ്ഞ് കയ്യൊഴിയുകയാണ് ആശുപത്രി. എന്നാല്‍ ആശുപത്രിയില്‍ സിസിടിവി ക്യാമറകള്‍ ഉണ്ടായിരുന്നിട്ടും ആരുടെയും ശ്രദ്ധയില്‍പ്പെടാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യവും ഉയരുകയാണ്.

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

ഡിജിറ്റല്‍ മീഡിയ വളരുന്നത് ഭീഷണി, പരസ്യ വരുമാനത്തിന്റെ 70 ശതമാനവും കൊണ്ടുപോകുന്നു; ഡിസ്‌നി ഇന്ത്യ മുന്‍ മേധാവി കെ.മാധവന്‍

ധ്യാനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; 'ഭീഷ്മർ' ഫസ്റ്റ് ലുക്ക് പുറത്ത്

'പക്കാ തിയറ്റർ മെറ്റീരിയൽ തന്നെ,അതിഗംഭീര ക്ലൈമാക്സ്'; 'കാന്താര ചാപ്റ്റർ 1' പ്രേക്ഷക പ്രതികരണം

SCROLL FOR NEXT