News n Views

അപകടമുണ്ടായി 59 സെക്കന്റിനുള്ളില്‍ പൊലീസെത്തി, പക്ഷേ എഫ്‌ഐആര്‍ ഇട്ടത് 6 മണിക്കൂറിന് ശേഷം; പൊലീസ് വാദങ്ങള്‍ പൊളിയുന്നു 

THE CUE

ശീറാം വെങ്കിട്ടരാമന്‍ ഐഎഎസ് മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കി മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിക്കാനിടയായ സംഭവത്തില്‍ പൊലീസ് വാദങ്ങള്‍ പൊളിയുന്നു. പരാതിക്കാരന്റെ മൊഴി വൈകിയതിനാലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസമുണ്ടായതെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍ അപകടം നടന്ന് 59 സെക്കന്റിനുള്ളില്‍ പൊലീസ് സംഭവസ്ഥലത്തെത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. ഒരു മണി ഒരു മിനിട്ട് 45 സെക്കന്റിലായിരുന്നു അപകടമുണ്ടായത്.

ഒരു മണി രണ്ട് മിനിട്ട് 41 സെക്കന്റില്‍ പൊലീസ് സംഭവസ്ഥലത്തെത്തിയിരുന്നു. ഇത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.നടന്നയുടന്‍ സംഭവമറിയുകയും നേരിട്ടെത്തി കാണുകയും ചെയ്ത പൊലീസ് പക്ഷേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് ആറ് മണിക്കൂറിന് ശേഷം രാവിലെ 7.17 നാണ്. കേസെടുക്കാന്‍ പൊലീസ് ബോധപൂര്‍വം കാലതാമസം വരുത്തിയെന്നാണ് വ്യക്തമാകുന്നത്. രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍ മെനയാന്‍ പൊലീസ് നടപടിയിലൂടെ പ്രതികള്‍ക്ക് സാവകാശം ലഭിച്ചു.

ആംബുലന്‍സ് വരുത്തി ബഷീറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് ശേഷവും ശ്രീറാമും വഫ ഫിറോസും പൊലീസുകാരും സംഭവ സ്ഥലത്ത് തുടര്‍ന്നുവെന്നും വിവരമുണ്ട്. ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനുള്ള പഴുതുകള്‍ ഒരുക്കുകയായിരുന്നു പൊലീസെന്ന ആരോപണത്തിന് ശക്തിപകരുന്നതാണ് പുറത്തുവരുന്ന വിശദാംശങ്ങള്‍. ശ്രീറാം വെങ്കിട്ടരാമന്റെ കാറിന് തൊട്ടുപിന്നിലുണ്ടായിരുന്ന ബൈക്കുകാരനായ ദൃക്‌സാക്ഷിയെ പൊലീസ് കണ്ടെത്തിയില്ലെന്നതും ഗുരുതര വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT