News n Views

മഴ പെയ്യാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാം, ഇല്ലെങ്കില്‍ കട്ടപ്പൊക, താന്‍ പ്രാര്‍ത്ഥിക്കില്ലെന്നും എംഎം മണി 

THE CUE

മഴ ലഭിക്കാന്‍ എല്ലാവരും ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്ന് വൈദ്യുതി മന്ത്രി എംഎം മണി. മഴ കുറഞ്ഞതിനാല്‍ ഗുരുതര പ്രതിസന്ധി വരുമെന്നും അതൊഴിവാക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നുമാണ് മുതിര്‍ന്ന സിപിഎം നേതാവ് കൂടിയായ എംഎം മണി പറഞ്ഞത്. നിരീശ്വരവാദിയായതിനാല്‍ ഞാന്‍ പ്രാര്‍ത്ഥിക്കില്ല. പക്ഷേ നിങ്ങള്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രാര്‍ത്ഥിക്കണം. മഴ പെയ്തില്ലെങ്കില്‍ ഞങ്ങള്‍ ആപത്തിലാണെന്ന് പറഞ്ഞ് പ്രാര്‍ത്ഥിക്കണം. ഇല്ലെങ്കില്‍ കട്ടപ്പൊകയാണ്. സര്‍വമത പ്രാര്‍ത്ഥനയായായാലും കുഴപ്പമില്ലെന്നും എം എം മണി പറഞ്ഞു. എറണാകുളം ജില്ലയിലെ പാലക്കുഴ പഞ്ചായത്തില്‍ വിതരണ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യവെയായിരുന്നു പരാമര്‍ശം.

മഴ ലഭ്യതയിലെ കുറവ് മൂലം വൈദ്യുതി നിയന്ത്രണം അനിവാര്യമാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് എം എം മണിയുടെ പ്രസ്താവന. അതേസമയം ഓഗസ്റ്റ് ഒന്നിന് കെഎസ്ഇബി യോഗം ചേര്‍ന്നുണ്ട്. അണക്കെട്ടുകളിലെ ജനനിരപ്പടക്കം വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും. ഒരുപേക്ഷ വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കും. നേരത്തേ ഇത്തരമൊരു നിലപാടിലേക്ക് എത്തിയിരുന്നെങ്കിലും മഴ ശക്തമാകുമെന്ന കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനത്തിന് പിന്നാലെ നിയന്ത്രണം വേണ്ടെന്ന് കെഎസ്ഇബി തീരുമാനിക്കുകയായിരുന്നു. പുതിയ സാഹചര്യം വിലയിരുത്തിയായിരിക്കും ഇതിലെ തുടര്‍ നടപടി.

പഠിക്കുന്ന കാലം വരെ മലയാളം സിനിമകള്‍ കണ്ടിട്ടേയില്ല, ആദ്യമായി കണ്ടത് ആ ഷൈന്‍ ടോം ചിത്രം: കതിര്‍

സൗഹൃദങ്ങളും വ്യക്തിബന്ധങ്ങളും സിനിമയ്ക്കായി ഉപയോ​ഗിച്ചിട്ടില്ല, രണ്ടും രണ്ടാണ്: അരുണ്‍ ചെറുകാവില്‍

കടൽ ഇങ്ങനെ കേറും, കൊറേ സാധനങ്ങൾ കൊണ്ടുപോകും, ഈ തീരത്ത് തന്നെ ഞങ്ങൾ തകർന്ന് തീരും | കടൽ കവരുന്ന കണ്ണമാലി | News Documentary

സാഗര്‍ ഏലിയാസ് ജാക്കിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ഓഡീഷനിലൂടെ, അതിലും ഒരു ഭാഗ്യം ലഭിച്ചിരുന്നു: സുധി കോപ്പ

മൈക്കിള്‍ ജാക്സന്‍റേത് പോലുള്ള ഗാനങ്ങള്‍ ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു: വിധു പ്രതാപ്

SCROLL FOR NEXT