News n Views

കള്ളനോട്ടടി യന്ത്രവുമായി പിടിയിലായ മുന്‍ യുവമോര്‍ച്ച നേതാവ് ജാമ്യത്തിലിറങ്ങി വീണ്ടും അച്ചടി തുടങ്ങി; ഒടുവില്‍ അറസ്റ്റില്‍  

THE CUE

കള്ളനോട്ടടി കേസില്‍ ജാമ്യത്തിലിറങ്ങിയയാള്‍ വീണ്ടും വ്യാജനോട്ടുകളുമായി അറസ്റ്റില്‍. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ശീരായണപുരം സ്വദേശി ഏരാശ്ശേരി രാകേഷാണ് പിടിയിലായത്. മലപ്പുറം പെരകമമ്മ സ്വദേശി മണ്ടത്തൊടി സുനീറും ഇയാള്‍ക്കൊപ്പം പൊലീസിന്റെ വലയിലായി. കള്ളനോട്ട് വിതരണത്തിനായി കോഴിക്കോട് ഓമശ്ശേരി ഭാഗത്ത് എത്തിയപ്പോഴാണ് ഇവരെ കൊടുവള്ളി സിഐയും എസ്‌ഐയും ഉള്‍പ്പെട്ട സംഘം അറസ്റ്റ് ചെയ്തതത്.

കെഎല്‍ 47 എച്ച് 5043 നമ്പറിലുള്ള ബൈക്കിലായിരുന്നു പ്രതികള്‍. അഞ്ഞൂറിന്റെ 300 നോട്ടുകളും ഇരുനൂറിന്റെ ഇരുനൂറ് നോട്ടുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. നേരത്തേ യുവമോര്‍ച്ച ശ്രീനാരായണപുരം കിഴക്കന്‍ മേഖല കമ്മിറ്റി പ്രസിഡന്റായിരുന്നു രാകേഷ്. 2017 ജൂണില്‍ ഒന്നരലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളും അച്ചടി ഉപകരണങ്ങളുമായാണ് തൃശൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതേതുടര്‍ന്ന് രാകേഷിനെ സംഘടനയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ ജാമ്യത്തിലിറങ്ങിയ രാകേഷ് വീണ്ടും കള്ളനോട്ടടി ആരംഭിക്കുകയായിരുന്നു.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT