News n Views

രാത്രി നടത്തത്തിനിടെ സ്ത്രീകളോട് മോശം പെരുമാറ്റം, അറസ്റ്റ്; ഇനി പൊലീസിനെ അറിയിക്കാതെ നടക്കുമെന്ന് ടി വി അനുപമ

THE CUE

'പൊതു ഇടം എന്റേതും' പരിപാടിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച രാത്രി നടത്തത്തിനിടയിലും സ്ത്രീകളോട് മോശം പെരുമാറ്റം. കാസര്‍കോട് സ്ത്രീയോട് മോശമായി പെരുമാറിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയത്ത് ഓട്ടോ ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയുണ്ട്. കോട്ടയം ജില്ലാ ആശുപത്രിയുടെ സമീപത്ത് വെച്ച് ഓട്ടോ ഡ്രൈവര്‍ 'പോരുന്നോ' എന്ന് ചോദിച്ച് പിന്നാലെയെത്തിയെന്നും വണ്ടി നമ്പര്‍ നോട്ട് ചെയ്യാന്‍ തുനിഞ്ഞപ്പോള്‍ രക്ഷപ്പെട്ടെന്നും രാത്രി നടത്തത്തില്‍ പങ്കാളിയായ സ്ത്രീ പറഞ്ഞു.

ഇനി പൊലീസിനെ അറിയിക്കാതേയും മുന്നറിയിപ്പില്ലാതെയും സ്ത്രീകളുടെ സംഘം രാത്രി യാത്ര നടത്തുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി വി അനുപമ പറഞ്ഞു. ആദ്യത്തെ പരിപാടി എന്ന നിലയില്‍, പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് ആത്മവിശ്വാസം ലഭിക്കാന്‍ വേണ്ടിയാണ് പൊലീസിനെ അറിയിച്ചത്. മാര്‍ച്ച് എട്ട് വനിതാ ദിനം വരെ രാത്രി നടത്തം തുടരും. എത്ര സുരക്ഷയൊരുക്കിയാലും ദുരനുഭവങ്ങളുണ്ടാകുമെന്ന് അറിയാമായിരുന്നു. അതിനെ നേരിടാന്‍ സ്ത്രീ സമൂഹം തയ്യാറാകുകയാണ് വേണ്ടതെന്നും ടി വി അനുപമ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയാണ് നിര്‍ഭയ നടത്തം സംഘടിപ്പിച്ചത്. 250 സ്ഥലങ്ങളിലായി എണ്ണായിരത്തോളം സ്ത്രീകള്‍ പങ്കെടുത്തു. 47 ഇടങ്ങളില്‍ രാത്രിനടത്തം നടന്ന തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പങ്കാളിത്തമുണ്ടായത്. പാലക്കാട്-31, മലപ്പുറം-29, കോട്ടയം-29, എറണാകുളം-27, ആലപ്പുഴ-23, തിരുവനന്തപുരം-22, കണ്ണൂര്‍-15, പത്തനംതിട്ട-12, കോഴിക്കോട്-ആറ്, കൊല്ലം-മൂന്ന്, ഇടുക്കിയില്‍ രണ്ടിടത്തും രാത്രി നടത്തം സംഘടിപ്പിച്ചു. പലയിടങ്ങളിലും കലാപരിപാടികള്‍ അരങ്ങേറി. പൊലീസ്, ഷാഡോ പൊലീസ്, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരേക്കൂടാതെ മെഡിക്കല്‍ സംഘവും സുരക്ഷയുറപ്പാക്കാന്‍ ഒപ്പമുണ്ടായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT