UGC 
Education

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നടന്നത് എന്ന്? റദ്ദാക്കിയ യുജിസി പരീക്ഷയില്‍ വിചിത്ര ചോദ്യങ്ങളും

ചൊവ്വാഴ്ച നടത്തുകയും പിന്നീട് റദ്ദാക്കുകയും ചെയ്ത യുജിസി-നെറ്റ് പരീക്ഷയില്‍ വിചിത്ര ചോദ്യങ്ങളും. തീയേറ്റര്‍ ആര്‍ട്‌സുമായി ബന്ധപ്പെട്ട പരീക്ഷയില്‍ ചോദിച്ച ചോദ്യങ്ങള്‍ പരീക്ഷയെഴുതിയ നാടക കലാകാരനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ശ്യാം സോര്‍ബ ഫെയിസ്ബുക്കിലൂടെ പങ്കുവെച്ചു. അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടന്ന തിയതി എന്നാണെന്നതാണ് ഒരു ചോദ്യം. 57-ാം നമ്പര്‍ ചോദ്യമാണ് ഇത്. നാല് തിയതികള്‍ ഉത്തര സൂചികയില്‍ നല്‍കിയിട്ടുമുണ്ട്. ഹിന്ദു ഫിലോസഫിയിലെ പ്രസ്താന്‍ത്രയി എന്തുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നതെന്നതാണ് 69-ാമത്തെ ചോദ്യം.

കുരുക്ഷേത്ര യുദ്ധത്തിലെ ഏതൊക്കെ യോദ്ധാക്കളെയാണ് തലയറുക്കപ്പെട്ടിട്ടും യുദ്ധം കാണുന്നതിനായി ജീവനോടെ നിലനിര്‍ത്തിയത് എന്നതാണ് 86-ാമത്തെ ചോദ്യം. രാമചരിതമാനസിന്റെ ഏത് കാണ്ഡത്തിലാണ് ഹനുമാന്‍ പ്രത്യക്ഷപ്പെടുന്നത് എന്ന് 87-ാം ചോദ്യമായും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. തീയേറ്റര്‍ വിഷയമായി എടുത്ത തനിക്ക് രാമായണം, മഹാഭാരതം, ഭാഗവതം, ഉപനിഷത്ത്, വേദം എന്നിവിടങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാണ് ലഭിച്ചതെന്ന് ശ്യാം പോസ്റ്റില്‍ പറയുന്നു.

പരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്ററിനു കീഴിലുള്ള നാഷണല്‍ സൈബര്‍ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് യൂണിറ്റ് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പരീക്ഷയിലെ ചില ചോദ്യങ്ങള്‍ ടെലിഗ്രാം ചാനലുകളില്‍ ദിവസങ്ങള്‍ക്കു മുന്‍പേ പ്രത്യക്ഷപ്പെട്ടതായി കണ്ടെത്തി. 1205 പരീക്ഷാ കേന്ദ്രങ്ങളിലായി 11.21 ലക്ഷം പേരാണ് യുജിസി പരീക്ഷയെഴുതിയത്.

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

SCROLL FOR NEXT