Education

യുജിസി-നെറ്റ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ഒരാള്‍ പിടിയില്‍

നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ കുഷിനഗര്‍ സ്വദേശിയായ നിഖില്‍ എന്നയാളാണ് സിബിഐയുടെ പിടിയിലായിരിക്കുന്നത്. ഇയാള്‍ ചോദ്യപേപ്പര്‍ ചോര്‍ത്തലില്‍ ഇടനിലക്കാരനായിരുന്നുവെന്നാണ് വിവരം. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. യുപി-ബിഹാര്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. യുജിസി-നെറ്റ് പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ ഡാര്‍ക്ക് വെബില്‍ എത്തിയിരുന്നുവെന്നും ടെലിഗ്രാമിലൂടെ വില്‍പന നടന്നുവെന്നുമാണ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ചൊവ്വാഴ്ച നടന്ന നെറ്റ് പരീക്ഷ റദ്ദാക്കിയത്.

പിന്നാലെ 25 മുതല്‍ 27 വരെ നടത്താനിരുന്ന സിഎസ്‌ഐആര്‍-നെറ്റ് പരീക്ഷ മാറ്റിവെക്കുകയും ചെയ്തു. ഒഴിവാക്കാനാവാത്ത കാരണങ്ങളാലാണ് പരീക്ഷ മാറ്റിയതെന്നാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി വിശദീകരിക്കുന്നതെങ്കിലും ചോദ്യ പേപ്പര്‍ ചോര്‍ന്നതാണ് കാരണമെന്ന് സൂചനയുണ്ട്. യുജിസി-നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതു പോലെ തന്നെ മെസേജിംഗ് ആപ്പുകളിലൂടെ സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ പ്രചരിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നോ ഐ4സിയില്‍ നിന്നോ ഇതു സംബന്ധിച്ച് അറിയിപ്പുകളൊന്നും വിദ്യാഭ്യാസ മന്ത്രാലയത്തിന് ലഭിച്ചിട്ടില്ല.

എങ്കിലും പുതിയ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിനു ശേഷം പരീക്ഷ നടത്തിയാല്‍ മതിയെന്നാണ് എന്‍ടിഎയ്ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. മെയ് 5ന് നടന്ന നീറ്റ് പരീക്ഷയിലും ക്രമക്കേട് കണ്ടെത്തിയിരുന്നു. ബിഹാറില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് അറസ്റ്റുകളും നടന്നു. എന്നാല്‍ പരീക്ഷ റദ്ദാക്കാനോ മാറ്റിവെക്കാനോ വിദ്യാഭ്യാസ മന്ത്രാലയം തയ്യാറായിട്ടില്ല. വളരെ കുറച്ചു മാത്രം വിദ്യാര്‍ത്ഥികളെയേ ഇത് ബാധിച്ചിട്ടുള്ളുവെന്നാണ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നല്‍കിയ വിശദീകരണം.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT