News n Views

ഷഹ്‌ലയുടെ കുടുംബത്തോട് മാപ്പ് പറഞ്ഞ് സി രവീന്ദ്രനാഥ് ; വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി 

THE CUE

വയനാട് സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്‌കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ഷഹ്‌ല ഷെറിന്റെ കുടുംബത്തെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് സന്ദര്‍ശിച്ചു. ഷഹ്‌ലയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ച മന്ത്രി ക്ലാസ്‌റൂമിലെ പൊത്തില്‍ നിന്ന് ഷഹ്‌ലയ്ക്ക് പാമ്പുകടിയേറ്റ സംഭവത്തില്‍ മാപ്പ് പറയുകയും ചെയ്തു. കൃഷിമന്ത്രി വിഎസ് സുനില്‍കുമാറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കുറ്റക്കാര്‍ ആരായാലും സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സി രവീന്ദ്രനാഥ് മാധ്യമങ്ങളോട് വ്യക്തമാക്കി.

കുറ്റക്കാരോട് യാതൊരു ദാക്ഷണ്യവും കാട്ടില്ല.പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് 3 അധ്യാപകര്‍ക്കെതിരെ നടപടിയെടുത്തത്.സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. വയനാട് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പരിശോധന നടത്തി സുരക്ഷ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകളിലെ ശുചിമുറികളും പരിസരങ്ങളും ശുചീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

സര്‍വജന സ്‌കൂളിന് 2 കോടി രൂപ അനുവദിച്ചെന്ന് അറിയിച്ച മന്ത്രി, എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ നഗരസഭയോട് ആവശ്യപ്പെട്ടതായും വ്യക്തമാക്കി. മന്ത്രിമാര്‍ സര്‍വ്വജന സ്‌കൂളും സന്ദര്‍ശിച്ചു. അതേസമയം കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാര്‍ക്കെതിരെ വിവിധയിടങ്ങളില്‍ കെഎസ് യു. യൂത്ത് കോണ്‍ഗ്രസ്, എംഎസ്എഫ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT