News n Views

‘കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തില്‍ വെള്ളം ചേര്‍ക്കരുത്’; മന്ത്രി ജലീലിന് ഗവര്‍ണറുടെ താക്കീത്

THE CUE

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന് താക്കീതുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വലിയ ഖ്യാതിയുള്ള സംസ്ഥാനമാണ് കേരളമെന്നും അതില്‍ വെള്ളം ചേര്‍ക്കരുതെന്നും ഗവര്‍ണര്‍ പറഞ്ഞു. വിദ്യാഭ്യാസ പാരമ്പര്യം നശിപ്പിക്കുന്ന നടപടികള്‍ ആരില്‍ നിന്നുമുണ്ടാകരുത്. അധികാരപരിധിക്ക് പുറത്തുള്ള നടപടിയാണ് എംജി സര്‍വ്വകലാശാല സ്വീകരിച്ചത്. എംജി യൂണിവേഴ്‌സിറ്റി തെറ്റ് തിരിച്ചറിഞ്ഞു. ഡിസംബര്‍ 16ന് വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിന് വിദ്യാഭാസ മേഖലയില്‍ വലിയ കീര്‍ത്തിയുണ്ട്. അത് നാം മുറുകെ പിടിക്കണം. ആ പേരിന് കോട്ടം തട്ടുന്ന തരത്തില്‍ ഒന്നും ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല.
ആരിഫ് മുഹമ്മദ് ഖാന്‍

ആ ഖ്യാതി നിലനിര്‍ത്താനായി ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യും. വിദ്യാഭ്യാസമേഖലയേക്കുറിച്ചുള്ള കീര്‍ത്തി മുകളിലേക്കാണ് പോകേണ്ടത് താഴോട്ട് അല്ല. ഇത്രയും മികച്ച സംസ്ഥാനത്ത് എത്താന്‍ കഴിഞ്ഞതില്‍ ദൈവത്തോട് നന്ദി പറയുന്നു. രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടെങ്കില്‍ പോലും കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും പൊതുജനതാല്‍പര്യാര്‍ത്ഥം പ്രവര്‍ത്തിക്കുന്നവരാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

കെ ടി ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണറുടെ ഓഫീസ് സെക്രട്ടറി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഗവര്‍ണറുടെ അനുമതിയില്ലാതെ മന്ത്രി സാങ്കേതിക സര്‍വ്വകലാശാല അദാലത്തില്‍ പങ്കെടുത്തത് തെറ്റാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തോറ്റ വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസ് മൂന്നാമതും മൂല്യനിര്‍ണ്ണയം നടത്താനുള്ള തീരുമാനം വൈസ് ചാന്‍സലര്‍ അംഗീകരിക്കാന്‍ പാടില്ലായിരുന്നു മൂന്നാമത് മൂല്യനിര്‍ണ്ണയം നടത്തിയത് മന്ത്രി ഇടപെട്ടാണെന്നും ഇത് അധികാര ദുര്‍വിനിയോഗമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT