News n Views

‘മാണി സാര്‍ വിളി വേണ്ട’; മാണിച്ചനോ കാപ്പനോ മതിയെന്ന് പാലാ എംഎല്‍എ

THE CUE

'മാണി സാര്‍' വിളി വേണ്ടെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍. മാണിച്ചാ, കാപ്പാ എന്നൊക്കെ വിളിച്ചിരുന്നവര്‍, എംഎല്‍എയായി തെരഞ്ഞടുക്കപ്പെട്ടതിന് ശേഷം മാണി സാര്‍ എന്ന് വിളിക്കുന്നത് തന്നെ ദുഃഖിപ്പിക്കുന്നു. വൈദികരും ഗുരുക്കന്‍മാരും സുഹൃത്തുക്കളും അക്കൂട്ടത്തിലുണ്ടെന്നും ഔപചാരികതയുടെ പദപ്രയോഗം ഒഴിവാക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ മാണി സി കാപ്പന്‍ ആവശ്യപ്പെട്ടു. മണ്ഡലത്തില്‍ എത്തിയതിന് ശേഷമാണ് ആ മാറ്റം ശ്രദ്ധിച്ചത്. മാണിച്ചനോ കാപ്പനോ മാണിച്ചേട്ടനോ ആയി തുടരാന്‍ അനുവദിക്കണമെന്നും മാണി സി കാപ്പന്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

1965ല്‍ നിലവില്‍ വന്നത് മുതല്‍ കെ എം മാണിയായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. മാണിയുടെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലാണ് മാണി സി കാപ്പന്‍ അട്ടിമറി വിജയം നേടിയത്. കെ എം മാണിയെ 'മാണി സാര്‍' എന്നാണ് രാഷ്ട്രീയ എതിരാളികള്‍ പോലും വിളിച്ചിരുന്നത്. മണ്ഡലത്തില്‍ മാണി തന്നെ തുടരുമെങ്കിലും 'സാര്‍' വേണ്ടെന്നാണ് മാണി സി കാപ്പന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT