News n Views

ഡിജിപിയുടെ ഭാര്യ ഗതാഗതനിയന്ത്രണത്തില്‍ പെട്ടു; എസിപിമാര്‍ക്കും സിഐമാര്‍ക്കും അര്‍ദ്ധരാത്രി വരെ നില്‍പ് ശിക്ഷ

THE CUE

ഗവര്‍ണര്‍ക്ക് വേണ്ടിയേര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിനിടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഭാര്യയുടെ യാത്ര വൈകിയെന്ന പേരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നില്‍പ് ശിക്ഷ. തിരുവനന്തപുരം നഗരത്തിലെ ട്രാഫിക് ചുമതലയുള്ള രണ്ട് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്കും രണ്ട് സിഐമാര്‍ക്കും പൊലീസ് ആസ്ഥാനത്ത് ഇന്നലെ അര്‍ദ്ധ രാത്രി വരെ നില്‍പ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനിയില്‍ എച്ച് ആര്‍ മേധാവിയായ മധുമിത ബെഹ്‌റ ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി കഴക്കൂട്ടം ബൈപ്പാസില്‍ വെച്ച് ഗതാഗതക്കുരുക്കില്‍ പെട്ടിരുന്നു. ഗവര്‍ണറുടെ വാഹനം കടന്നുപോകുന്നതിന് വേണ്ടി പൊലീസ് ബൈപ്പാസിലും പാളയം-ചാക്ക റോഡിലും വാഹനങ്ങള്‍ തടഞ്ഞിടുകയുണ്ടായി. ഡിജിപിയുടെ ഭാര്യയുടെ വാഹനവും ഇക്കൂട്ടത്തിലുള്ളത് പൊലീസ് ഓഫീസര്‍മാര്‍ക്ക് അറിയുമായിരുന്നില്ല.

ഗവര്‍ണറെ ഗതാഗതക്കുരുക്കില്‍ പെടുത്താതെ വിമാനത്താവളത്തില്‍ എത്തിച്ച ഓഫീസര്‍മാര്‍ക്ക് അധികം വൈകാതെ വിളിയെത്തി. ട്രാഫിക് ചുമതലയുള്ള നാല് ഓഫീസര്‍മാരും അടിയന്തരമായി പൊലീസ് ആസ്ഥാനത്ത് എത്തണമെന്ന് മേലുദ്യോഗസ്ഥര്‍ അറിയിച്ചു. ഡിജിപിയെ നേരില്‍ കാണാനായിരുന്നു നിര്‍ദ്ദേശം. പൊലീസ് ആസ്ഥാനത്ത് എത്തിയ നാലുപേരേയും ലോക്‌നാഥ് ബെഹ്‌റ രൂക്ഷമായി ശകാരിച്ചു. 'നഗരത്തിലെ ട്രാഫിക് കുരുക്ക് ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ നാലുപേരും ഇവിടെ ജോലി ചെയ്യേണ്ട ആവശ്യമില്ല' എന്ന് ഡിജിപി ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് വിവരം. അരമണിക്കൂര്‍ നീണ്ട ശകാരത്തിന് ശേഷം നാലുപേര്‍ക്കും നില്‍പ് ശിക്ഷ വിധിച്ചു. ബെഹ്‌റ ഓഫീസ് വിട്ട ശേഷവും ഉദ്യോഗസ്ഥര്‍ക്ക് പോകാന്‍ അനുമതിയില്ലായിരുന്നു. പൊലീസ് സംഘടനാ നേതാക്കളും മേലുദ്യോഗസ്ഥരും നടത്തിയ ഇടപെടലിനേത്തുടര്‍ന്ന് അര്‍ദ്ധരാത്രിയോടെയാണ് നാലുപേരും മോചിതരായത്.

മധുമിത ബെഹ്‌റ ഗതാഗതക്കുരുക്കില്‍ പെട്ടതിന്റെ പേരില്‍ മുന്‍പും പൊലീസ് ഉദ്യോഗസ്ഥര്‍ ശകാരം ഏറ്റുവാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആസ്ഥാനത്ത് വിളിച്ചുവരുത്തി ശകാരിക്കുന്നതും നില്‍പ് ശിക്ഷി വിധിക്കുന്നതും ആദ്യ സംഭവമാണെന്നും സേനയില്‍ സംസാരമുണ്ട്. കഴക്കൂട്ടം-കാരോട് ബൈപ്പാസ് നിര്‍മ്മാണം നടക്കുന്നതിനാലും റോഡുകള്‍ ശോചനീയവസ്ഥയിലായതിനാലും വൈകുന്നേരം സ്ഥിരമായി ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൃഥ്വിരാജ് പറഞ്ഞു ഇതേ കഥയാണ് അവരുടേതെന്ന് - Nishad Koya On Controversy Behind Malayalee From India

ഒരു കൂട്ടം സൈക്കോകളുടെ ഇടയിലേക്ക് ഞാനും പാവം മമ്മൂക്കയും - Turbo Team Interview

പ്രണയം കല്യാണം തല്ല് | Mandakini Trailer Decoding

'ഗുരുവായൂരമ്പല നടയിൽ എനിക്ക് വേണ്ടിയെടുത്ത സിനിമയല്ല, പ്രേക്ഷകർക്ക് വേണ്ടിയെടുത്ത സിനിമയാണ്'; വിപിൻ ദാസ്

RR V/S KCR V/S MODI ; തെലങ്കാന ആര് കൊണ്ടുപോവും ?

SCROLL FOR NEXT