News n Views

‘ഭൂരിപക്ഷമില്ല’; രാജിവെച്ച് ഫഡ്‌നാവിസ്

THE CUE

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവെച്ചു. സുപ്രീംകോടതി നിര്‍ദേശ പ്രകാരം നാളെ വിശ്വാസവോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് രാജി. ഭൂരിപക്ഷമില്ലാത്തതിനാലാണ് രാജിവെയ്ക്കുന്നതെന്ന് ഫഡ്‌നാവിസ് പറഞ്ഞു.മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നാലാം ദിവസമാണ് രാജി. അജിത്ത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനവും രാജിവെച്ചിരുന്നു.

ജനവിധി ബിജെപി ഭരിക്കണമെന്നായിരുന്നുവെന്ന് ഫഡ്‌നാവിസ് മാധ്യമങ്ങളോട് പറഞ്ഞു. ഫലം വന്നതിന് പിന്നാലെ ശിവസേന വിലപേശല്‍ ആരംഭിച്ചു. മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നത് സംബന്ധിച്ച് ധാരണയില്ലായിരുന്നുവെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി.

സുപ്രീംകോടതി ഉത്തരവ് വന്നതിന് പിന്നാലെ അജിത്ത് പവാറും രാജിവെച്ചു. ഫഡ്‌നാവിസിന് കണ്ട് ചര്‍ച്ച നടത്തിയതിന് ശേഷമായിരുന്നു രാജി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിതാഷായും കൂടിക്കാഴ്ച നടത്തി. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നുള്ള സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ട്.

145 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി സഖ്യത്തിന് 162 എംഎല്‍എമാരുടെ പിന്തുണയുണ്ട്. ഇതോടെയാണ് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് ബിജെപിക്ക് വ്യക്തമായത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക സമിതി പുരസ്കാരം: കെപി രാമനുണ്ണിയ്ക്കും അക്ബ‍ർ ആലിക്കരയ്ക്കും

പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളില്‍ തിളക്കമാർന്ന വിജയം നേടി ഷാർജ ഇന്ത്യ ഇന്‍റർനാഷണല്‍ സ്കൂൾ

ശൈഖ് അൻസാരി അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന് സമ്മാനിച്ചു

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

SCROLL FOR NEXT