News n Views

ക്ഷേത്രത്തില്‍ കയറിയതിന് ദളിത് ബാലനെ നഗ്നനാക്കി കനത്ത ചൂടില്‍ ടൈല്‍സില്‍ ഇരുത്തി, പരാതി നല്‍കിയ ശേഷം വീട്ടില്‍ കയറാന്‍ പേടിച്ച് കുടുംബം

THE CUE

മഹാരാഷ്ട്രയിലെ വര്‍ധയില്‍ ക്ഷേത്രത്തില്‍ കയറിയതിന് ദളിത് ബാലനെ നഗ്നനാക്കി കനത്ത ചൂടില്‍ ടൈല്‍സില്‍ ഇരുത്തി പൊള്ളിച്ചു. സവര്‍ണ ജാതിയില്‍പ്പെട്ട അമോല്‍ ധോരെ എന്ന വ്യക്തിയാണ് മഹാരാഷ്ട്രയിലെ പട്ടികജാതി വിഭാഗമായ മതങ് സമൂഹത്തില്‍പ്പെട്ട ബാലനെ ക്രൂര പീഡനത്തിന് ഇരയാക്കിയത്. ദിവസ വേതനത്തിന് തൊഴില്‍ ചെയ്യുന്ന അമോല്‍ ധോരെ ക്ഷേത്രത്തില്‍ കയറിയതിന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതിന് ശേഷമാണ് വര്‍ധയിലെ 45 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ കുട്ടിയെ ടൈല്‍സില്‍ ഇരുത്തി പൊള്ളിച്ചത്.

ശരീരത്തില്‍ ഗുരുതര പൊള്ളലേറ്റ കുട്ടിയെ വര്‍ധ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വര്‍ധയിലെ അരവി നഗരത്തിലെ പൊലീസ് സ്റ്റേഷനില്‍ കുട്ടിയുടെ പിതാവ് പരാതി നല്‍കി. പരാതി നല്‍കിയ ശേഷം മറ്റ് ജാതിക്കാരില്‍ നിന്ന് പ്രതികാര നടപടിയുണ്ടാവുമെന്ന് ഭയന്ന് വീട്ടില്‍ കയറാതെ ചെലവഴിക്കുകയാണ് ദളിത് കോളനിയായ ജനതാനഗറിലുള്ള കുട്ടിയുടെ കുടുംബം.

കുട്ടികളുടെ കൂടെ കളിക്കുന്നതിന് ഇടയിലാണ് ദളിത് ബാലന്‍ ക്ഷേത്രത്തില്‍ കയറിയത് തന്നെ കണ്ടയുടന്‍ പിടിച്ചുനിര്‍ത്തി അമോല്‍ ധോരെ ഉപദ്രവിക്കുകയായിരുന്നു എന്നാണ് കുട്ടിയുടെ മൊഴിയെന്ന് അഭിഭാഷകനും ആക്ടിവിസ്റ്റുമായ ധന്‍രാജ് വഞ്ചരി പറയുന്നു. കരഞ്ഞു കാലുപിടിച്ചിട്ടും കുട്ടിയെ വെറുതെ വിടാന്‍ ധോരെ തയ്യാറായില്ല.

അര്‍വി പൊലീസ് കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ കേസെടുക്കുകയും നാട് വിടാന്‍ ശ്രമിച്ച ധോരെയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പട്ടിക ജാതി/ പട്ടിക വിഭാഗത്തിനെതിരെയുള്ള അക്രമം തടയാനുള്ള ആക്ട് പ്രകാരവും കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമത്തിനെതിരായ പോക്‌സോ വകുപ്പ് പ്രകാരവും ധോരെയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് ധോരെയെ.

ക്ഷേത്രത്തില്‍ പ്രവേശിച്ചതിനല്ല, ക്ഷേത്രത്തില്‍ നിന്ന് പണവും പ്രസാദവും മോഷ്ടിക്കാന്‍ ശ്രമിച്ചതാനാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. ആദ്യം അന്വേഷിച്ചിരുന്ന സബ് ഇന്‍സ്‌പെക്ടറെ മാറ്റി കേസിന്റെ സ്വഭാവം പരിഗണിച്ച് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ ഏല്‍പ്പിച്ചിരിക്കുകയാണ്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT