News n Views

അത്‌ മുകളില്‍ നിന്നുള്ള നിര്‍ദേശപ്രകാരം, ക്രെഡിറ്റ് മുഖ്യമന്ത്രിക്ക്, ക്രൂരത ചെയ്താല്‍ ഏറ്റുമുട്ടലുണ്ടാകുമെന്നും തെലങ്കാന മന്ത്രി 

THE CUE

ഹൈദരാബാദില്‍ യുവഡോക്ടറെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം തീക്കൊളുത്തിക്കൊന്ന പ്രതികളെ ഏറ്റുമുട്ടലില്‍ വെടിവെച്ചുകൊന്നതിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനാണെന്ന് തെലങ്കാന മന്ത്രി തലസനി ശ്രീനിവാസ് യാദവ്. പ്രതികളെ ഉപയോഗിച്ച് പൊലീസ് കുറ്റകൃത്യം പുനരാവിഷ്‌കരിച്ചത് മുകളില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ്. ക്രൂരത ചെയ്താല്‍ ഏറ്റുമുട്ടലുകളുണ്ടാകുമെന്നും സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി പറഞ്ഞു.

ഇതൊരു പാഠമാണ്. നിങ്ങളുടെ പെരുമാറ്റം തെറ്റാണെങ്കില്‍ കോടതി വിചാരണയുടെ ആനുകൂല്യം ലഭിക്കില്ല. ആദ്യം തടവിലാക്കലും പിന്നീട് ജാമ്യം അനുവദിക്കുന്നതുമൊക്കെ കേസ് ദീര്‍ഘിപ്പിക്കും. തെറ്റ് ചെയ്താല്‍ ഏറ്റുമുട്ടലുണ്ടാകുമെന്ന താക്കീതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ക്രമസമാധാന പാലന രംഗത്ത് രാജ്യത്തിന് മുന്‍പാകെ അവതരിപ്പിച്ച മാതൃകാ നടപടിയാണിത്. അത് ശരിയാണെന്നാണ് രാജ്യത്തെ ജനങ്ങള്‍ പറയുന്നത്.

അടിയന്തര നടപടിക്കായി പൊലീസിനുമേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായിരുന്നു. സ്വാഭാവിക നിയമ നടപടികളിലൂടെ പോയാല്‍ നീതി കിട്ടാന്‍ വൈകുമെന്ന അഭിപ്രായങ്ങളാണുയര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ഭരണനേതൃത്വത്തില്‍ നിന്ന് ഒരാള്‍ 'ഏറ്റുമുട്ടല്‍ കൊല'യില്‍ വിശദീകരണവുമായി രംഗത്തെത്തുന്നത്. എന്നാല്‍ പ്രസ്താവന വിവാദമായതോടെ, മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് ആരോപിച്ച് മന്ത്രി രംഗത്തെത്തി. തുടക്കത്തില്‍ പറഞ്ഞതും അവസാനം പറഞ്ഞതുമെല്ലാം മുറിച്ച് ചേര്‍ത്ത് മാധ്യമങ്ങള്‍ വിവാദമുണ്ടാക്കുകയാണെന്നും യാദവ് കുറ്റപ്പെടുത്തി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പകുതിയിലേറെ ഗ്രാമപഞ്ചായത്തുകള്‍, നാല് കോര്‍പറേഷനുകള്‍, വന്‍ തിരിച്ചുവരവ് നടത്തി യുഡിഎഫ്; തിരുവനന്തപുരം പിടിച്ച് എന്‍ഡിഎ

എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്; നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി

ചിരികളികളുമായി ധ്യാനും സംഘവും; 'ഭീഷ്മർ' മേക്കിങ് വീഡിയോ ശ്രദ്ധ നേടുന്നു

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

SCROLL FOR NEXT