News n Views

അലനെയും താഹയെയും സിപിഎം പുറത്താക്കും ; അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടിക്കായി യോഗങ്ങള്‍ 

THE CUE

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നീ വിദ്യാര്‍ത്ഥികളെ സിപിഎം പുറത്താക്കും. ഇതിനായി ലോക്കല്‍ ജനറല്‍ ബോഡി യോഗം വിളിച്ചു. തിങ്കളാഴ്ച പന്നിയങ്കര ലോക്കലില്‍ ആണ് ആദ്യ യോഗം. അലന്‍ ഷുബൈബ് പ്രവര്‍ത്തിക്കുന്നത് പന്നിയങ്കര ഘടകത്തിലാണ്. അതേസമയം താഹ ഉള്‍പ്പെട്ട ലോക്കല്‍ കമ്മിറ്റിയുടെ ജനറല്‍ ബോഡി തൊട്ടടുത്ത ദിവസം തന്നെയുണ്ടാകുമെന്നാണ് വിവരം. സിപിഎം പ്രവര്‍ത്തകരായ അലനും താഹയും യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായതോടെ പാര്‍ട്ടി മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു.

കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റിയുടേതായിരുന്നു നടപടി. വിദ്യാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍. കേസില്‍ ഇടപെടേണ്ടതില്ലെന്നും സിപിഎം തീരുമാനിച്ചു. ഇതിന്റെ തുടര്‍ നടപടിയായാണ് അച്ചടക്ക നടപടി സ്വീകരിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാലയിലെ പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ നിയമ വിദ്യാര്‍ത്ഥിയായ അലന്‍ സിപിഎം തിരുവണ്ണൂര്‍ ബ്രാഞ്ച് അംഗമാണ്. ജേണലിസം വിദ്യാര്‍ത്ഥിയായ താഹ ഫസല്‍ പാറമ്മല്‍ ബ്രാഞ്ച് അംഗവുമാണ്. ഇരുവരും എസ്എഫ്‌ഐയിലും സജീവമായിരുന്നു.

റിമാന്‍ഡിലുള്ള അലനെയും താഹയെയും കസ്റ്റഡിയില്‍ ലഭിക്കാന്‍ അന്വേഷണസംഘം തിങ്കളാഴ്ച കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിക്കുന്നുണ്ട്. താഹയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പ്, പെന്‍ഡ്രൈവ്, മെമ്മറി കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവയിലെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇത് മുന്‍നിര്‍ത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പൊലീസ് വാദം. അതേസമയം അലനെയും താഹയെയും അറസ്റ്റ് ചെയ്യുമ്പോള്‍ രക്ഷപ്പെട്ട മൂന്നാമനെ കണ്ടെത്താനായിട്ടില്ല. അതേസമയം ഇരുവരുടെയും ജാമ്യാപേക്ഷ ഈ മാസം 14 ന് ഹൈക്കോടതി പരിഗണിക്കും.

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT