News n Views

വാളയാര്‍ കേസ് : ‘പ്രതികളെ സംരക്ഷിക്കുന്നത് സിപിഎം’,സാക്ഷികള്‍ ആരെന്ന് ചോദിച്ചപ്പോഴൊക്കെ പൊലീസ് ഒഴിഞ്ഞുമാറിയെന്നും അമ്മ 

THE CUE

വാളയാര്‍ അട്ടപ്പള്ളത്ത് ദളിത് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയാവുകയും മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്ത കേസില്‍ ഗുരുതര വെളിപ്പെടുത്തലുമായി അമ്മ. പ്രതികളെ സംരക്ഷിക്കുന്നത് സിപിഎം ആണെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളില്‍ ചിലര്‍ സിപിഎമ്മുകാരാണ്. അവരെ രക്ഷിക്കാന്‍ പാര്‍ട്ടി ഇടപെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കേസ് ഇല്ലാതാക്കാന്‍ രാഷ്ട്രീയക്കളിയുണ്ടായി. കേസിലെ പ്രതികളെ മുഴുവന്‍ കഴിഞ്ഞദിവസം പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ട സാഹചര്യത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പൊലീസിനും പ്രോസിക്യൂഷനുമെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു.

പ്രദേശവാസികള്‍ അല്ലാത്തവരെയാണ് സാക്ഷികളാക്കിയത്. ആരൊക്കെയാണ് സാക്ഷികള്‍ എന്ന് അറിയില്ലായിരുന്നു. അതേക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ പൊലീസ് ഒഴിഞ്ഞുമാറി. വേണ്ട രീതിയില്‍ മൊഴി വായിച്ച് മനസ്സിലാക്കിത്തരുകയോ കോടതിയില്‍ എങ്ങനെ മറുപടി പറയണമെന്ന് പഠിപ്പിക്കുകയോ ചെയ്തിരുന്നില്ല. പ്രതിഭാഗം അഭീഭാഷകന്‍ കോടതിയില്‍ വെച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന സംഭവങ്ങള്‍ വരെയുണ്ടായി. തന്റെ പ്രവൃത്തി ദോഷം കൊണ്ടാണ് ഇങ്ങനെയുണ്ടായതെന്ന് വരെ പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. പൊലീസിനെ ഞങ്ങള്‍ പൂര്‍ണമായി വിശ്വസിച്ചു. ഉറപ്പായും ശിക്ഷ കിട്ടുമെന്നാണ് അവര്‍ പറഞ്ഞത്. എല്ലാരും ഒത്തുകളിച്ചെന്ന് വിധി വന്നപ്പോഴാണ് അറിയുന്നത്.

9 വയസ്സുള്ള മോള്‍ക്ക് ആത്മഹത്യ ചെയ്യാനാവില്ലെന്നും അവള്‍ ചെയ്യില്ലെന്നും പൊലീസിനോട് പറഞ്ഞതാണ്. എന്നാല്‍ ആത്മഹത്യ തന്നെയാണെന്ന നിലപാടിലായിരുന്നു പൊലീസ്. മൂത്ത കുട്ടി ചെയ്തതുകണ്ട് അതുപോലെ ചെയ്തതാണെന്നാണ് പൊലീസ് പറഞ്ഞത്. ആദ്യ കുട്ടി മരിച്ചപ്പോള്‍ തന്നെ ഒന്നാം പ്രതി മധുവിനെതിരെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതും പൊലീസ് കാര്യമായി അന്വേഷിച്ചില്ല. കുറ്റക്കാര്‍ക്ക് ശിക്ഷ നല്‍കുമെന്ന ഉറപ്പ് മുഖ്യമന്ത്രി പാലിച്ചില്ല. മക്കള്‍ക്ക് നീതി കിട്ടണമെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. 2017 ജനുവരി 13 ന് 13 വയസ്സുകാരിയെയും മാര്‍ച്ച് 4 ന് ഒന്‍പത് വയസ്സുകാരിയെയും അട്ടപ്പള്ളത്തെ വീടിനകത്ത് തൂങ്ങി ജീവനറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT