News n Views

ജോളിക്കുവേണ്ടി വ്യാജ ഒസ്യത്തില്‍ ഒപ്പിട്ട ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കി സിപിഎം; ‘ പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കി’ 

THE CUE

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ ഒപ്പിട്ട ലോക്കല്‍ സെക്രട്ടറിയെ സിപിഎം പുറത്താക്കി. പാര്‍ട്ടിയുടെ കട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറി മനോജിനെയാണ് പാര്‍ട്ടി കോഴിക്കോട് ജില്ലാ ഘടകം തല്‍സ്ഥാനത്തുനിന്ന് നീക്കിയത്. പ്രാഥമിക അന്വേഷണത്തില്‍ ഇയാളുടെ തെറ്റ് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടിയെന്ന് ജില്ലാ കമ്മിറ്റി വിശദീകരിക്കുന്നു.

പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തുന്ന വിധം പ്രവര്‍ത്തിച്ചതിന് പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കുന്നതായി ജില്ലാ സെക്രട്ടറി പി മോഹനന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ ഇയാള്‍ സാക്ഷിയായി ഒപ്പുവെച്ചെന്ന് നേരത്തേ വെളിപ്പെട്ടിരുന്നു. മുസ്ലീം ലീഗ് പ്രാദേശിക നേതാവാണ് വ്യാജരേഖകള്‍ തയ്യാറാക്കാന്‍ സഹായിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT