ടോം ജോസ്, സംസ്ഥാന ചീഫ് സെക്രട്ടറി 
News n Views

മാവോയിസ്റ്റുകള്‍ തീവ്രവാദികള്‍ തന്നെയെന്ന് ടോം ജോസ്; കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയല്ലെന്ന് സിപിഐ

THE CUE

അട്ടപ്പാടിയിലെ മാവോയിസ്റ്റ് കൊലയെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്. മാവോയിസ്റ്റുകള്‍ തീവ്രവാദികള്‍ തന്നെയാണെന്നും അവരുടെ ആശയങ്ങളെ അംഗീകരിക്കാനാകില്ലെന്നും ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി. ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിക്കാനാണ് മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നതന്നും ലേഖനത്തില്‍ ടോം ജോസ് പറയുന്നു.

അട്ടപ്പാടിയിലെ വെടിവെപ്പ് പോലീസിന്റെ കൃത്യനിര്‍വഹണത്തിന്റെ ഭാഗമാണ്. മനുഷ്യത്വമുഖത്തോടെ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകള്‍ പിന്നീട് ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് മാറുന്നു. ഇവരില്‍ നിന്നും ജനങ്ങളെ രക്ഷിക്കുകയാണ് പോലീസ് ചെയ്യുന്നതെന്നും ടോം ജോസ് ലേഖനത്തിലൂടെ ന്യായീകരിക്കുന്നു.

തീവ്രവാദികള്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് മാവോയിസ്റ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. സായുധവിപ്ലവത്തിലൂടെ ജനാധിപത്യസര്‍ക്കാറിനെ അട്ടിമറിക്കാനാണ് ഇവരുടെ നീക്കം. 2050 ഓടെ ഭരണം നേടിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും ടോം ജോസ് പറയുന്നു.

ചീഫ് സെക്രട്ടറിയുടെ ലേഖനത്തിനെതിരെ സിപിഐ രംഗത്തെത്തി. ഉദ്യോഗസ്ഥരെ രാഷ്ട്രീയ നേതൃത്വം ഇടപെട്ട് തിരുത്തണമെന്നും സിപിഐ ആവശ്യപ്പെട്ടു.

കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയല്ല. ലേഖനമെഴുതാന്‍ ചീഫ് സെക്രട്ടറിക്ക് ആരാണ് അധികാരം നല്‍കിയത്.
സിപിഐ

അട്ടപ്പാടിയില്‍ വ്യാജ ഏറ്റുമുട്ടലാണെന്ന് നിലപാട് സിപിഐ ആവര്‍ത്തിച്ചു. പാര്‍ട്ടി നിയോഗിച്ച അന്വേഷണ സമിതി റിപ്പോര്‍ട്ടി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT