News n Views

സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി മരവിപ്പിച്ച് കോടതി : കേസ് ജനുവരി ഒന്നിന് പരിഗണിക്കും 

THE CUE

സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്‌സിസി മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി താല്‍ക്കാലികമായി മരവിപ്പിച്ച് മാനന്തവാടി മുന്‍സിഫ് കോടതി. കേസ് ജനുവരി ഒന്നിന് വീണ്ടും പരിഗണിക്കും. എഫ്‌സിസി സന്യാസ സമൂഹത്തിന്റെ നടപടി ചോദ്യം ചെയ്ത് ജസ്റ്റിസ് ഫോര്‍ ലൂസി എന്ന കൂട്ടായ്മ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ലൂസിക്കെതിരായ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു നിയമ നടപടി സ്വീകരിച്ചത്. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും സഭയുടെ നിയമങ്ങള്‍ ലംഘിച്ചുള്ള ജീവിത രീതി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ലൂസി കളപ്പുരയ്‌ക്കെതിരെ മഠം അച്ചടക്ക നടപടിയെടുത്തത്. ഇത് ചോദ്യം ചെയ്ത് ലൂസി വത്തിക്കാന് അപ്പീല്‍ നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജസ്റ്റിസ് ഫോര്‍ ലൂസി കൂട്ടായ്മ കോടതിയെ സമീപിച്ചത്.

സഭാ നിയമങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചുവെന്ന് കാരണം പറഞ്ഞാണ് വത്തിക്കാന്‍ സിസ്റ്റര്‍ ലൂസിയുടെ അപ്പീല്‍ തള്ളിയത്. തനിക്ക് പറയാനുള്ളത് കേട്ടില്ലെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തിയവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സഭ ചെയ്യുന്നതെന്നും സിസ്റ്റര്‍ ലൂസി ചൂണ്ടിക്കാട്ടിയിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ പരസ്യമായി പിന്തുണച്ചതിന്റെ പേരിലാണ് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭാംഗം സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കിയത്.സഭാചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചായിരുന്നു നടപടി. 10 ദിവസത്തിനകം മഠത്തില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് സൂപ്പീരിയര്‍ ജനറല്‍ അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സിസ്റ്റര്‍ ലൂസി തയ്യാറായിട്ടില്ല.

അതേസമയം സഭയെ വിശ്വാസികള്‍ക്ക് വിട്ടുനല്‍കണമെന്നും ചര്‍ച്ച് ബില്ലാണ് പരിഹാരമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര ദ ക്യുവിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ലൈംഗിക അതിക്രമത്തിന് സഭയുടെ അധികാര ദുര്‍വിനിയോഗത്തിനും സാമ്പത്തിക നിയന്ത്രണത്തിനും വലിയ പങ്കുണ്ട്. ചര്‍ച്ച് ബില്‍ വന്നാല്‍ ഇതിന് പരിഹാരമാകും. എത്രയോ സ്ഥാപനങ്ങള്‍ അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്നു, ഈ പണം സുതാര്യമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സമൂഹത്തിന് വിട്ടുകൊടുത്താല്‍, സമ്പത്ത് കുമിഞ്ഞു കൂടുമ്പോള്‍ ഉണ്ടാവുന്ന തെറ്റുകള്‍,ലൈംഗിക അതിക്രമം അടക്കം ഇല്ലാതാകാന്‍ സാധ്യതയുണ്ടെന്നും ദ ക്യു അഭിമുഖത്തില്‍ സിസ്റ്റര്‍ ലൂസി കളപ്പുര വിശദീകരിച്ചിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT