Coronavirus

വിലക്ക് ലംഘിച്ച് കുര്‍ബാന നടത്തി; ചാലക്കുടിയില്‍ വൈദികനെ അറസ്റ്റ് ചെയ്തു 

THE CUE

കൊവിഡ് 19 സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിച്ച് പള്ളിയില്‍ കുര്‍ബാന നടത്തിയ വൈദികന്‍ അറസ്റ്റില്‍. ആളുകള്‍ കൂടിച്ചേരരുതെന്ന വിലക്ക് ലംഘിച്ച് നടത്തിയ കുര്‍ബാനയില്‍ നൂറോളം പേര്‍ പങ്കെടുത്തിരുന്നു. ചാലക്കുടി കൂടപ്പുഴ നിത്യസഹായമാത പള്ളിയിലെ വികാരി ഫാദര്‍ പോളി പടയാട്ടിയാണ് അറസ്റ്റിലായത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുര്‍ബാനയ്‌ക്കെത്തിയ വിശ്വാസികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ ആളുകള്‍ കൂടുന്ന ചടങ്ങുകളും പ്രാര്‍ത്ഥനകളും ഒഴിവാക്കണമെന്ന് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം നിലവിലുണ്ട്. വിശ്വാസികള്‍ വീടുകളില്‍ ഇരുന്ന് പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നും കുര്‍ബാനകളില്‍ പങ്കെടുക്കരുതെന്നും അതിരൂപതകള്‍ ഉള്‍പ്പടെയും നിര്‍ദേശിച്ചിരുന്നു.

ഈ നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് തിങ്കളാഴ്ച രാവിലെ ആറരയോടെ പള്ളിയില്‍ കുര്‍ബാന നടന്നത്. ഇത്തരം കാര്യങ്ങള്‍ ആരു ചെയ്താലും ഒരു വിട്ടുവീഴ്ചയുമില്ലാതെ നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

തമിഴ് പിന്നണി ​ഗായിക ഉമ രമണൻ അന്തരിച്ചു

SCROLL FOR NEXT