Coronavirus

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് കാഷ് റിവാര്‍ഡ് പ്രഖ്യാപിച്ച് യുപി പൊലീസ്  

THE CUE

നിസാമുദ്ദീന്‍ തബ്‌ലിഗി ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 5,000 രൂപ കാഷ് റിവാര്‍ഡ് പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് പൊലീസ്. കൊവിഡ് നിയന്ത്രണവിധേയമാക്കുന്നതിന് സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ പലരും പാലിക്കുന്നില്ലെന്നും, ഇതുവരെ അധികാരികളുമായി ബന്ധപ്പെട്ടില്ലാത്തവരെ കണ്ടെത്തുന്നതിനാണ് നടപടിയെന്നും അസംഗഡ് പൊലീസ് പറയുന്നു.

മതസമ്മേളനത്തില്‍ പങ്കെടുത്ത പലരും ഇപ്പോളും ഒളിച്ചിരിക്കുകയാണ്, സ്വമേധയാ അധികാരികള്‍ക്ക് മുന്നില്‍ ഹാജരായാല്‍ അവര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് എസ്പി ത്രിവേനി സിങ് പറഞ്ഞു. പക്ഷെ മറ്റേതെങ്കിലും രീതിയിലാണ് പൊലീസ് അവരെ കണ്ടെത്തുന്നതെങ്കില്‍, അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എസ്പി അറിയിച്ചു.

മതസമ്മേളനത്തില്‍ പങ്കെടുത്തവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5,000 രൂപ റിവാര്‍ഡായി നല്‍കും, അവരെ കുറിച്ചുള്ള വിവരങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കുകയും ചെയ്യുമെന്ന് പൊലീസ് അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അസംഗഡില്‍ ഇതുവരെ നാല് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ നാലുപേരും നിസാമുദ്ദീന്‍ സമ്മേളനവുമായി ബന്ധമുള്ളവരായിരുന്നു. അസംഗഡിലെ മുബാരക്പൂര്‍ കൊവിഡ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് എന്‍പി സിങ് അറിയിച്ചു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT