Coronavirus

ബോറടിച്ചപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ട്രക്ക് ഡ്രൈവറുടെ ചീട്ടുകളി, 24 പേര്‍ക്ക് കൊവിഡ് 19

THE CUE

ബോറടി മാറ്റാന്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പം ചേര്‍ന്ന് ട്രക്ക് ഡ്രൈവര്‍ നടത്തിയ ചീട്ടുകളിയെ തുടര്‍ന്ന് കൊവിഡ് 19 ബാധിച്ചത് 24 പേര്‍ക്ക്. ആന്ധ്രാപ്രദേശിലെ വിജയവാഡയിലായിരുന്നു സംഭവം. ട്രക്ക് ഡ്രൈവറുടെ അയല്‍ക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ക്രിഷ്ണ ജില്ലാ കളക്ടര്‍ എ മുഹമ്മദ് ഇംതിയാസ് അറിയിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മറ്റൊരു ട്രക്ക് ഡ്രൈവര്‍ നിയന്ത്രണങ്ങള്‍ തെറ്റിച്ച് ആളുകളുമായി ഇടപഴികിയതിനെ തുടര്‍ന്ന് വിജയവാഡയിലെ തന്നെ കര്‍മിക നഗറില്‍ 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ഈ രണ്ട് സംഭവങ്ങളിലുമായി ട്രക്ക് ഡ്രൈവര്‍ ഉള്‍പ്പടെ 40 പേര്‍ക്കാണ് രണ്ട് ദിവസത്തിനകം നഗരത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. സാമൂഹിക അകലം പാലിക്കുക എന്ന നിര്‍ദേശം തെറ്റിച്ചതാണ് രണ്ട് സ്ഥലങ്ങളിലും കൊവിഡ് വ്യാപനത്തിന് കാരണമായതെന്നും കളക്ടര്‍ പറഞ്ഞു.

സംസ്ഥാനത്തെ പ്രധാന ഹോട്ട്‌സ്‌പോട്ടായ വിജയവാഡയില്‍ 100ല്‍ അധികം കേസുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 24 മണിക്കൂറില്‍ മാത്രം 25 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗവ്യാപനം തടയുന്നതിന് ജനങ്ങള്‍ സാമൂഹിക അകലം പാലിക്കണമെന്നും, നിര്‍ദേശങ്ങള്‍ ലംഘിക്കരുതെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.

നിക്കോളാസ് മദൂറോയും ഭാര്യയും അമേരിക്കയുടെ പിടിയില്‍? കാരക്കാസില്‍ അടക്കം സ്‌ഫോടനങ്ങള്‍; വെനസ്വേലയില്‍ നടക്കുന്നത് എന്ത്?

I AM COMING; വൺ ലാസ്റ്റ് ടൈം റെക്കോർഡുകൾ തൂക്കാൻ ദളപതി വരുന്നു, ജനനായകൻ ട്രെയ്‌ലര്‍

ആരംഭിക്കലാമാ!!! 'തലൈവർ 173' ഒരുക്കുന്നത് 'ഡോൺ' സംവിധായകൻ സിബി ചക്രവർത്തി

മലയാളത്തിന്‍റെ വാനമ്പാടിക്കൊപ്പം പാടുന്നതിന്റെ സന്തോഷം പങ്കുവെച്ച് റിമി ടോമി; 'ആരാണേ ആരാണേ...' നാളെ പുറത്തിറങ്ങും

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

SCROLL FOR NEXT