Coronavirus

ടോം ഹാങ്ക്‌സിനും റിറ്റ വില്‍സനും കൊവിഡ് 19, ഐസലോഷനില്‍ തുടരുമെന്ന് ട്വീറ്റ്

THE CUE

മുന്‍നിര ഹോളിവുഡ് താരം ടോം ഹാങ്ക്‌സിനും, നടിയും ഭാര്യയുമായ റിറ്റ വില്‍സണും കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു. പരിശോധനാ ഫലങ്ങള്‍ പോസിറ്റീവായിരുന്നുവെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് ഐസലോഷനില്‍ തുടരുമെന്നും ടോം ഹാങ്ക്‌സ് ട്വീറ്റ് ചെയ്തു. ഇരുവരും ഓസ്‌ട്രേലിയയിലാണ്.

ടോം ഹാങ്ക്‌സിന്റെ ട്വീറ്റ്

ഞാനും റിറ്റയും ഓസ്‌ട്രേലിയയിലാണ്. ശരീരവേദനയും ജലദോഷവും ഉണ്ടായിരുന്നു. റിറ്റയ്ക്ക് ജലദോഷമുണ്ടായിരുന്നു. കോറോണാ വൈറസ് പരിശോധനയില്‍ ഫലം പൊസിറ്റീവ് ആയിരുന്നു. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ഞങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. പൊതുജനാരോഗ്യവും സുരക്ഷയും ഉള്‍ക്കൊണ്ട് ഞങ്ങള്‍ ഐസൊലേഷനിലാണ്. എല്ലാവരും ജാഗ്രത തുടരണം.

എല്‍വിസ് പ്രിസ്ലിയുടെ ബയോപിക്ക് ചിത്രീകരണത്തിനായാണ് ഹാങ്ക്‌സ് ഓസ്‌ട്രേലിയയില്‍ എത്തിയിരുന്നത്. വാര്‍ണര്‍ ബ്രദേഴ്‌സാണ് ലോകപ്രശസ്ത ഗായകന്റെ ജീവചരിത്രം നിര്‍മ്മിക്കുന്നത. ടോം ഹാങ്ക്‌സിന്റെ പേര് പരാമര്‍ശിക്കാതെ ഗോള്‍ഡ് കോസ്റ്റില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയിലെ ടീമംഗങ്ങളില്‍ ഒരാള്‍ക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചതായി അറിയിച്ചിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT