Coronavirus

ടോക്കിയോ ഒളിംപിക്‌സ് മാറ്റിവെച്ചു; അടുത്ത വര്‍ഷം നടത്താന്‍ ധാരണ  

THE CUE

കൊവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ടോക്കിയോ ഒളിംപിക്‌സ് മാറ്റിവെക്കാന്‍ തീരുമാനിച്ചു. കാനഡയും ഓസ്‌ട്രേലിയയും പിന്‍മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനം. ജൂലൈ 14ന് ആരംഭിക്കേണ്ട ഒളിംപിക്‌സ് മാറ്റിവെയ്ക്കണമെന്ന് ആതിഥേയ രാജ്യമായ ജപ്പാനും രാജ്യാന്തര ഒളിംപിക് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, ഐഒസി പ്രസിഡന്റ് തോമസ് ബാഹുവുമായി നടത്തിയ ചര്‍ച്ചക്കിടെ ആവശ്യം അംഗീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പിന്നീട് ഇരുകൂട്ടരും സംയുക്ത പ്രസ്താവന പുറത്തിറക്കി. ടോക്കിയോ ഒളിംപിക്‌സിനൊപ്പം പാരാലിംപിക്‌സും അടുത്ത വര്‍ഷത്തേക്ക് നീട്ടിവെച്ചു.

മാസങ്ങള്‍ മാത്രം ബാക്കിയുള്ളതിനാല്‍ ഒളിംപിക്‌സ് മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്യുന്നതിനെ പറ്റി നിലവില്‍ ആലോചിക്കേണ്ടെന്ന നിലപാടിലായിരുന്നു നേരത്തെ ഐഒസി. ഞായറാഴ്ച ചേര്‍ന്ന അടിയന്തര യോഗത്തിന് ശേഷമാണ് നിലപാട് മാറ്റിയത്. 124 വര്‍ഷത്ത ചരിത്രത്തില്‍ ഒളിംപിക്‌സ് വൈകി നടത്തുന്നത് ഇതാദ്യമാണ്. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്ന് തവണ ഒളിംപിക്‌സ് റദ്ദാക്കിയിട്ടുണ്ട്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT