Coronavirus

‘ഡോക്ടര്‍മാരടക്കമുള്ളവര്‍ പോകേണ്ടി വന്നാല്‍ പണിപാളും’ ; നിരീക്ഷണത്തില്‍ തുടരേണ്ടവര്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ഡോ. ജിനേഷ്

THE CUE

കോവിഡ് 19-മായി ബന്ധപ്പെട്ട് നിരീക്ഷണത്തിലിരിക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുള്ളവര്‍ അങ്ങനെ തന്നെ ചെയ്യണമെന്ന് ഡോക്ടര്‍ ജിനേഷ് പിഎസ്. ഈ സാഹചര്യത്തില്‍ ഉത്തരവാദിത്തമുള്ള മനുഷ്യനായി പെരുമാറണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഡോക്ടര്‍ പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഈ കണ്ട രോഗികളെയെല്ലാം ചികിത്സിക്കാന്‍ വളരെ പരിമിതമായ സൗകര്യങ്ങള്‍ മാത്രമേ നമുക്കുള്ളൂ. അത്യാവശ്യം പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നത്ര ഹ്യൂമന്‍ റിസോഴ്‌സ് മാത്രമേ നമുക്കുള്ളൂ. അവര്‍ നിരീക്ഷണത്തില്‍ പോയാല്‍ പണി പാളുമെന്നും പോസ്റ്റില്‍ ഡോക്ടര്‍ ജിനേഷ് പിഎസ് പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

വളരെ മോശമാണ് എന്ന് പറയാതെ വയ്യ. നിരീക്ഷണത്തില്‍ ഇരിക്കണമെന്ന നിര്‍ദ്ദേശം ലഭിച്ചവര്‍ അങ്ങനെതന്നെ ചെയ്യണം. നിരീക്ഷണത്തില്‍ ഇരിക്കേണ്ടവര്‍ ആരോഗ്യവകുപ്പ് പറയുന്നത് കേള്‍ക്കാതെ പുറത്തിറങ്ങി നടക്കുക. അയാള്‍ക്ക് വാഹനാപകടം ഉണ്ടാവുക. ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജില്‍ എത്തുക. പ്രാഥമിക ചികിത്സ ലഭിച്ച ശേഷം മാത്രം നിരീക്ഷണത്തിലുള്ള ആളാണെന്ന് തിരിച്ചറിയുക. എന്തൊക്കെ നഷ്ടങ്ങള്‍ ഉണ്ടാകും എന്നറിയുമോ?

ഇങ്ങനെയൊരു സംഭവം മൂലം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കുറച്ച് ഡോക്ടര്‍മാരും, മറ്റ് ജീവനക്കാരും, ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവറും ഇപ്പോള്‍ നിരീക്ഷണത്തിലാണെന്ന് വാര്‍ത്ത. വളരെ ക്രൂരമാണ്. ഈ കണ്ട രോഗികളെ എല്ലാം ചികിത്സിക്കാന്‍ വളരെ പരിമിതമായ സൗകര്യങ്ങള്‍ മാത്രമേ നമുക്കുള്ളൂ. അത്യാവശ്യം നിന്ന് പിടിച്ചു പോകാന്‍ സാധിക്കുന്നത്ര ഹ്യൂമന്‍ റിസോഴ്‌സസ് മാത്രമേ നമുക്കുള്ളൂ. മെഡിക്കല്‍ കോളേജുകളില്‍ അത്യാഹിത വിഭാഗങ്ങളും തീവ്രപരിചരണവിഭാഗങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത് റസിഡന്റ് ഡോക്ടമാരും ഹൗസ് സര്‍ജന്‍ ഡോക്ടര്‍മാരും ഉള്ളതുകൊണ്ടാണ്. അവര്‍ നിരീക്ഷണത്തില്‍ പോയാല്‍ പണി പാളും.

ഇങ്ങനെ ഒരു നാലോ അഞ്ചോ തവണ ആവര്‍ത്തിക്കപ്പെട്ടാല്‍ നമ്മുടെ സിസ്റ്റം ആകെ കുഴപ്പത്തിലാകും. ദയവുചെയ്ത് ഉത്തരവാദിത്തപ്പെട്ട ഒരു മനുഷ്യനായി പെരുമാറുക. നിരീക്ഷണത്തില്‍ ഇരിക്കാന്‍ പറഞ്ഞാല്‍ അങ്ങനെ തന്നെ ചെയ്യണം. നിങ്ങളെ തെറി വിളിക്കാനോ നിങ്ങള്‍ക്കെതിരെ ആക്രോശിക്കാനോ ഞങ്ങളില്ല. അങ്ങനെ ആരും ചെയ്യാനും പാടില്ല. പക്ഷേ നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ സമൂഹത്തെയും ഞങ്ങളെയും മനസ്സിലാക്കണമെന്ന അഭ്യര്‍ത്ഥനയുണ്ട്. ആരോഗ്യ പ്രവര്‍ത്തകരും മനുഷ്യരാണ്. അത് നിങ്ങള്‍ മനസ്സിലാക്കണം.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT